Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

അബുദാബിയില്‍ ടൂറിസ്റ്റായെത്തിയ വിദേശയുവതി വിവാഹത്തിനു മുമ്പ് ഗര്‍ഭിണി ആണെന്നു കണ്ടെത്തി അറസ്റ്റു ചെയ്തു!

09 MARCH 2017 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഉക്രെയിന്‍കാരിയായ ഐറിനയും സൗത്ത് ആഫ്രിക്കക്കാരനായ എംലിന്‍ കള്‍വര്‍വെല്ലും പ്രണയബദ്ധരായിട്ട് നാളുകളേറെയായി. അവരൊന്നിച്ചു താമസിക്കുന്ന വിവരം ഇരുവരുടെയും വീട്ടുകാര്‍ക്കുമറിയാം. അങ്ങനെയിരിക്കെയാണ് ഇരുവരും തങ്ങളുടെ അവധിക്കാലം ചെലവഴിക്കാന്‍ അബുദാബിയിലേയ്ക്കു പോകാമെന്ന് തീരുമാനിച്ചത്.

27-കാരിയായ ഐറിനയും 29-കാരനായ എംലിന്‍ കള്‍വര്‍വെല്ലും അബുദാബിയിലെത്തി ഉല്ലാസത്തിമിര്‍പ്പിലായിരുന്നു. അപ്പോഴാണ് ഐറിനയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. ഒട്ടും വൈകിക്കാതെ എംലിന്‍ അവളെ അടുത്തുള്ള ഡോക്ടറുടെ അടുക്കലെത്തിച്ചു. അവളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അവരിരുവരും അറിഞ്ഞത് ഐറിന ഗര്‍ഭിണി ആണെന്ന്. വിവരമറിഞ്ഞപ്പോള്‍ ഇരുവര്‍ക്കും വലിയ സന്തോഷമായി.എന്നാല്‍ അവരുടെ സന്തോഷത്തിന് വലിയ ആയുസ്സുണ്ടായില്ല. അവരുടെ ജീവിതത്തിലെ ആ ഏറ്റവും വലിയ സന്തോഷം അവര്‍ മറക്കാനാഗ്രഹിക്കുന്ന ഏറ്റവും വലിയ അനുഭവമായി പെട്ടെന്നു മാറി.

അബുദാബിയിലെ ആ ഡോക്ടര്‍ പെട്ടെന്നു തന്നെ അധികൃതരെ വിവരമറിയിക്കുകയാണ് ചെയ്തത്. തന്റെ അടുത്ത് മെഡിക്കല്‍ സഹായം തേടിയെത്തിയ ദമ്പതികളിലെ യുവതി ഗര്‍ഭിണി ആണെന്നും എന്നാല്‍ അവള്‍ വിവാഹിതയല്ലെന്നുമുള്ള വിവരം അവര്‍ അധികൃതരെ അറിയിക്കുകയാണുണ്ടായത്. കേസ് ഉടനെ തന്നെ പോലീസിനു കൈമാറുകയാണുണ്ടായത്. പോലീസെത്തി ദമ്പതികളെ അറസ്റ്റു ചെയ്തു. അബുദാബി ഉള്‍പ്പെടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ് തന്മൂലമാണ് അവരെ അറസ്റ്റു ചെയ്തത്.
്
ഇരുവരുടെയും സ്വന്ത ദേശത്തുള്ള കുടുംബാംഗങ്ങള്‍ ആകെ ആശങ്കയിലാണ്. ഇനി എന്താണ് സംഭവിക്കുക എന്ന് ഉത്ക്കണ്ഠയോടെ കാത്തിരിക്കുകയാണ് അവര്‍. അബുദാബിയിലുള്ള അധികൃതരുടെ പല ഫോണ്‍ നമ്പരിലും നാട്ടില്‍ നിന്നും എംലിന്റെ അമ്മ വിളിച്ചു നോക്കിയെങ്കിലും വ്യക്തമായ ഒരു ഉത്തരം അവര്‍ക്കു ലഭിക്കുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞു. ദമ്പതികളെ പ്രതിനിധീകരിക്കാന്‍ വക്കീലിനെയെങ്കിലും ലഭിച്ചോ എന്ന വിവരം പോലും തങ്ങള്‍ക്കറിയാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു.

ഉക്രേനിയന്‍ എംബസി, അബുദാബി അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ട് ഇരിക്കയാണെന്നും ഇരുവരേയും അവിടെ വച്ചു വിവാഹം ചെയ്യാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കുകയോ ചെയ്യാനുള്ള ക്രമീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് . എത്രാമത്തെ വയസ്സു മുതല്‍ ഐറിന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കയാണെന്നു തെളിയിക്കാനുള്ള പരിശോധനകള്‍ നടത്തി വരികയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്കു കിട്ടിയിട്ടുള്ളത് തങ്ങളെ വല്ലാതെ ആശങ്കപ്പെടുത്തുന്നുവെന്ന് അമ്മ ലിന്‍ഡ അറിയിച്ചു.

അതൊക്കെ എങ്ങനെയാണ് കണ്ടുപിടിക്കാന്‍ സാധിക്കുന്നതെന്നു പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല! ഇതൊക്കെ കാണുമ്പോള്‍ അബുദാബി നിയമം ഐറിനയെ മാനഭംഗത്തിനു വിധേയയാക്കുന്നുവെന്നു പറയേണ്ടി വരുമെന്നാണ് അവര്‍ രോഷം പ്രകടിപ്പിച്ചത്.

അവള്‍ക്കുണ്ടായ വയറുവേദന ഒരു പക്ഷേ ഗര്‍ഭമലസലിന്റെ ലക്ഷണമായിരുന്നിരിക്കാം. അതിനുവേണ്ട ചികിത്സകള്‍ അവള്‍ക്കു നല്‍കുന്നുണ്ടോ എന്നും അറിയാന്‍ കഴിയുന്നില്ലെന്നും എംലിന്റെ മാതാവ് ആകുലപ്പെടുന്നു. അവര്‍ പ്രണയബദ്ധരായെന്ന ഒരു കുറ്റം മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂവെന്നും അതൊന്നും തങ്ങളുടെ രാജ്യത്ത് ഒരു കുറ്റമല്ലെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ അവരുടെ ഒപ്പമുണ്ടെന്ന സ്‌നേഹ സന്ദേശം അവരിലേക്കെത്തിക്കാന്‍ കഴിയാത്തതിലും അവര്‍ക്കു ഉത്കണ്ഠയുണ്ട്. ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ഏതു വകുപ്പുമായി ബന്ധപ്പെട്ടാലും ധൃതി കൂട്ടാതെ, സമാധനമായിരിക്കൂ എന്നാണ് അവര്‍ തങ്ങളോടു പറയുന്നതെങ്കിലും മൂന്നു മനുഷ്യജീവനുകളുടെ പ്രശ്‌നമാണിത് എന്നോര്‍ക്കുമ്പോള്‍ തങ്ങള്‍ക്കെങ്ങനെ സമാധാനമായിരിക്കാനാവുമെന്നും അവര്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (9 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends