Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബ്രിട്ടിഷ് എയര്‍വെയ്‌സ് സര്‍വീസ് മുടങ്ങി; പട്ടിണി കിടന്നും തറയില്‍ ഉറങ്ങിയും യാത്രക്കാര്‍

29 MAY 2017 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

കംപ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍മൂലം ശനിയാഴ്ച മുഴുവന്‍ സര്‍വീസ് മുടങ്ങിയ ബ്രിട്ടിഷ് എയര്‍വേസിന്റെ ഭൂരിഭാഗം വിമാനങ്ങളും ഇന്നലെയും ഹീത്രൂവില്‍നിന്നും സര്‍വീസ് നടത്തിയില്ല. എതാനും വിമാനങ്ങള്‍ സമയം തെറ്റി സര്‍വീസ് നടത്തിയെങ്കിലും വിമാനത്താവളത്തിലെ അരാജകത്വത്തിനും ദുരവസ്ഥയ്ക്കും ഒരുമാറ്റവും ഉണ്ടായില്ല. ഗാട്ട്വിക്ക് വിമാനത്താവളത്തില്‍നിന്നും സര്‍വീസുകള്‍ സമയം തെറ്റി പുന:രാരംഭിക്കാനായെങ്കിലും ഹീത്രുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. തകരാര്‍ പരിഹരിച്ചാലും സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ സമയമെടുക്കും. ആയിരക്കണക്കിനു യാത്രക്കാരാണ് ഇന്നലെയും വിമാനത്താവളത്തിലെത്തി നിരാശരായി മടങ്ങിയത്. യാത്ര മാറ്റിവയ്ക്കാന്‍ കഴിയാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബ്രിട്ടിഷ് എയര്‍വേസ് വിമാനങ്ങളില്‍ കണക്ഷന്‍ ഫ്‌ലൈറ്റ് ബുക്കുചെയ്ത് എത്തിയവരുമെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങി.   ഹീത്രുവിലെ അഞ്ചാം നമ്പര്‍ ടെര്‍മിനലിലെ രംഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അഭയാര്‍ഥി ക്യാംപുകളേക്കാള്‍ കഷ്ടമായി. ലഗേജുകളില്‍ തലചായ്ച്ചുറങ്ങുന്നവരും നിലത്തിരുന്നു വിശ്രമിക്കുന്നവരും അനന്തമായ കാത്തിരുപ്പു തുടരുകയാണ്. ഇവരുടെ ചോദ്യങ്ങള്‍ക്ക് മതിയായ വിശദീകരണം നല്‍കാന്‍ പോലും എയര്‍ലൈന്‍സ് അധികൃതര്‍ക്ക് ആകുന്നില്ല. പലര്‍ക്കും സമയത്ത് ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയാണുള്ളത്.

ശനിയാഴ്ച ഉച്ചയോടെയാണ് ബ്രിട്ടിഷ് എയര്‍വേസിന്റെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ തകാരാറിലാത്. ഇതോടെ ലണ്ടനില്‍നിന്നുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ എല്ലാം സര്‍വീസ് നിര്‍ത്തി. വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് വിമാനത്തിന്റെ സമയക്രമം ഉറപ്പുവരുത്തണമെന്നു മാത്രമാണ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിപ്പു നല്‍കുന്നത്.
എന്നാല്‍ ഇത്തരം വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ ആളുകള്‍ നേരിട്ട് വിമാനത്താവളത്തില്‍ എത്തുന്ന സ്ഥിതിയാണുള്ളത്. കംപ്യൂട്ടര്‍ ശൃംഖല തകരാറിലായതോടെ വെബ്‌സൈറ്റിന്റെയും കോള്‍സെന്ററുകളുടെയും പ്രവര്‍ത്തനവും തകരാറിലായിരുന്നു. അസൗകര്യങ്ങള്‍ക്ക് യാത്രക്കാരോടു ക്ഷമ ചോദിച്ച എയലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രൂസ് സര്‍വീസുകള്‍ സാധാരണനിലയിലാക്കാന്‍ ജീവനക്കാര്‍ കഠിനശ്രമം തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.   ദുരിതങ്ങളുടെ വിവരണങ്ങള്‍ ചിത്രങ്ങള്‍ സഹിതം യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയുണ്ടായ എന്‍എച്ച്എസിലെ കംപ്യൂട്ടര്‍ വൈറസ് ആക്രണത്തിനു പിന്നാലെയാണ് ശനിയാഴ്ച ബ്രിട്ടിഷ് എയര്‍വേസിന്റെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ നിശ്ചലമായത്. ബ്രിട്ടണില്‍ ഈയാഴ്ച ബാങ്ക് ഹോളിഡേ വാരാന്ത്യവും സ്‌കൂള്‍ അവധിക്കാലവുമായതിനാല്‍ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. കുട്ടികളോടൊപ്പം വിനോദയാത്രയ്ക്കും മറ്റും എത്തിയ യാത്രക്കാര്‍ അക്ഷരാര്‍ഥത്തില്‍ നരകയാതന അനുഭവിച്ചു. ആയിരക്കണക്കിനാളുകളുടെ അവധിക്കാല സ്വപ്നങ്ങളാണ് കംപ്യൂട്ടര്‍ തകരാറില്‍ തകര്‍ന്നടിഞ്ഞത്. ഇതിനിടെ എന്‍എച്ച്എസില്‍ സംഭവിച്ചതുപോലുള്ള സൈബര്‍ ആക്രണമാണ് നടന്നതെന്ന് പ്രചാരണം ഉണ്ടായെങ്കിലും ഇതു സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സിസ്റ്റത്തിന്റെ പവര്‍ സപ്ലൈയിലെ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends