Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി

10 JULY 2026 01:36 PM IST
മലയാളി വാര്‍ത്ത


ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് (22) മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ സഹപാഠിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. പ്രതി സദറുള്‍ ആനം സാവരിയയെ മതം മാറാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നേരിട്ട് അറിയാമായിരുന്നു എന്നും മൃതദേഹത്തെ അനുഗമിച്ചെത്തിയ ബന്ധു ജനിഷ് ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ നെടുമ്പാശേരിയില്‍ സാവരിയയുടെ മൃതദേഹത്തോടൊപ്പം എത്തിയ ജനിഷ് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഭീകരത പുറത്തുവന്നത്.


ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനില്‍ ബസന്ത്മിനി ദമ്പതികളുടെ മകളായ സാവരിയ, ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ ഒരേ ക്ലാസിലും ഹോസ്റ്റലിലും താമസിച്ചിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ ആനം നിലവില്‍ ഉസ്‌ബെക്കിസ്ഥാന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

 

പ്രതി സദറുള്‍ ആനത്തില്‍ നിന്ന് സാവരിയയ്ക്ക് ദീര്‍ഘനാളായി ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. സദറുള്‍ ആനം പെണ്‍കുട്ടിയെ മതം മാറാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ കോളേജില്‍ പഠിക്കുന്ന മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് ജനിഷ് പറഞ്ഞു. പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളാണ് ഒടുവില്‍ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്.

സിനിമകളെ വെല്ലുന്ന രീതിയിലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ് പ്രതി കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ലാപ്‌ടോപ്പ് കൊണ്ട് പെട്ടെന്ന് അടിച്ചപ്പോഴാണ് പെണ്‍കുട്ടി മരിച്ചതെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. മണിക്കൂറുകളോളം നീണ്ട കൊടുംക്രൂരതയാണ് സാവരിയയ്ക്ക് നേരെ ഹോസ്റ്റല്‍ മുറിയില്‍ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദനമേല്‍ക്കാത്ത ഒരു ഭാഗം പോലും അവശേഷിച്ചിരുന്നില്ലെന്ന് മൃതദേഹം കണ്ട ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

ക്രൂരമായ ആക്രമണത്തിന് ശേഷം അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പ്രതി തയ്യാറായിരുന്നില്ല. മര്‍ദനമേറ്റ് ബോധരഹിതയായി താഴെ വീണപ്പോള്‍, വീഴ്ചയില്‍ പരിക്കേറ്റതാണെന്ന് ഡോക്ടര്‍മാരെയും സഹപാഠികളെയും വിശ്വസിപ്പിക്കാനാണ് സദറുള്‍ ആനം ശ്രമിച്ചത്. വീഴ്ചയില്‍ സംഭവിച്ച പരിക്ക് എന്ന വ്യാജേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്ന സാവരിയയെ രക്ഷിക്കാനായില്ല.

 

ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണ വിശ്വാസമില്ലാതിരുന്നതിനാലും, പ്രതിയുടെ കള്ളക്കഥകള്‍ പൊളിക്കാനും കുടുംബം ശക്തമായി ഇടപെട്ടു. നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം കുടുംബത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് വീണ്ടും ഇന്‍ക്വസ്റ്റും വിശദമായ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. ഇതിലൂടെ പ്രതിയുടെ ക്രൂരതയും മര്‍ദന വിവരങ്ങളും കൃത്യമായി പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (37 minutes ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (1 hour ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 hour ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (1 hour ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (2 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (2 hours ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (2 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (2 hours ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (3 hours ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (3 hours ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends