സൂര്യനെ തൊടാന്‍ ദൗത്യവുമായി നാസ

ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനെ തൊടാന്‍ ലക്ഷ്യമിട്ട് നാസ. സൂര്യനെ തൊടുകഎന്ന ലക്ഷ്യത്തിനായി ബഹിരാകാശ വാഹനം വിക്ഷേപിന്‍ ഒരുങ്ങുകയാണ് നാസ. വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് പറന്നിറക്കുക എന്നതാണ് പദ്ധതി.
ബുധനാഴ്ച രാവിലെ 11 മണിക്കാന് സൂര്യനെ തൊടുക എന്ന പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം നടത്തുക.ടെലിവിഷനിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രഖ്യാപനം ലൈവായി സംപ്രേക്ഷണം ചെയ്യും.
സോളാര് പ്രോബ് പ്ലസ് എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം വേനല്‍കാലത്തായിരിക്കും ബഹിരാകാശ വാഹനം വിക്ഷേപിക്കുക. സൂര്യനും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള കൊറോണയെക്കുറിച്ചുമുള്ള വിവരശേഖരണമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
സൂര്യന്റെ അന്തരീക്ഷത്തെക്കാള്‍ നൂറുകണക്കിന് ഇരട്ടി ചൂട് കൂടുതലാണ് കൊറോണയില്. അഞ്ച് ലക്ഷം ഡിഗ്രി സെല്ഷ്യസില്‍ കൂടുതലാണ് കൊറോണയിലെ താപനില. ബഹിരാകാശ വാഹനത്തിന് 1400 ഡിഗ്രി സെല്ഷ്യസ് വരെ താപനിലയെ അഭിമുഖീകരിക്കാന്‍ കഴിയുക എന്നതാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം . സൂര്യന്റെ പുറത്ത് അന്തരീക്ഷത്തിലൂടെ 40 ലക്ഷം മൈല്‍ സോളാര്‌പ്രോബ് പ്ലസ് കടന്നുപോകുമെന്നു പോകുമെന്നാണ് കോര്‍ണര്‍ സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സ് ഡയറക്ടര്‍
ജോനാഥാന്‍ പറഞ്ഞു
അതുപോലെ ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമായി പ്രത്യേക ദൗത്യത്തിനുള്ള തയാറെടുപ്പിലാണ് ഇന്ത്യയും. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ ഐ.എസ്.ആര്‍ ഒ വൈകാതെ തന്നെ വിക്ഷേപിക്കും. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങള്‍ പഠിക്കുവാനായാണ് ആദിത്യവിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഉപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.
കൊറോണയിലെ മാറ്റങ്ങള്‍ മൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് ആദിത്യ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്ഒ.യുടെ സ്‌പൈസ് സയന്‌സസ് ഓഫീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ഇ. ശ്രീധരന്‍ പറഞ്ഞു .
https://www.facebook.com/Malayalivartha























