കുഞ്ഞുങ്ങളെ ജനാലകളില്‍ കൂടി വലിച്ചെറിഞ്ഞ് എന്റെ മക്കളെ രക്ഷിക്കൂവെന്ന് അലറിക്കരഞ്ഞ് അമ്മമാര്‍!!

എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കൂ എന്ന് അലറിക്കരഞ്ഞ അമ്മമാര്‍ കുഞ്ഞുങ്ങളെ ജനാലകളില്‍ കൂടി വലിച്ചെറിയുന്ന ഭയാനകമായ ദൃശ്യങ്ങളാണ് തീ നക്കിത്തുടച്ച പടിഞ്ഞാറന്‍ ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ അരങ്ങേറിയതെന്നു ദൃക്സാക്ഷികള്‍ ഞടുക്കത്തോടെ ഓര്‍ക്കുന്നു. പത്താം നിലയില്‍നിന്ന് കിടക്കയില്‍ പൊതിഞ്ഞ് ഒരു കുഞ്ഞിനെ അമ്മ താഴേയ്ക്കിടുന്നതു കണ്ടതായി സാമിറ ലംറാനി എന്ന സ്ത്രീ പറഞ്ഞു.
താഴേയ്ക്കിട്ട കുഞ്ഞിനെ ഭാഗ്യവശാല്‍ ഒരാള്‍ക്ക് ഓടിച്ചെന്നു പിടിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ അറിയിച്ചു. ആറാം നിലയില്‍നിന്ന് അഞ്ചുവയസുള്ള മകനെ പുറത്തേക്ക് എറിഞ്ഞത് പിതാവാണ്. കുട്ടിക്ക് ഒടിവുകളുണ്ടെങ്കിലും മരിച്ചിട്ടില്ല.
ആറു കുട്ടികളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു സ്ത്രീ ടവറിനു താഴെ എത്തിയപ്പോഴാണ് രണ്ടു കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മൃതദേഹങ്ങളില്‍ ചവിട്ടിയാണ് തന്റെ അമ്മ രക്ഷപ്പെട്ടതെന്നു മറ്റൊരാള്‍ പറഞ്ഞു. മിക്കവരും കറുത്ത പുക ശ്വസിച്ചു ശ്വാസം മുട്ടിയാണു മരിച്ചതെന്നാണു നിഗമനം.
https://www.facebook.com/Malayalivartha























