കലിഫോര്‍ണിയയില്‍ കാട്ടുതീ; 10 പേര്‍ മരിച്ചു, 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

കലിഫോര്‍ണിയയിലെ വൈന്‍ കൗണ്ടിയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ പത്ത് പേര്‍ മരിച്ചു.1500 ഓളം കെട്ടിടങ്ങള്‍ വീടുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണാതീതമായതോടെ മേഖലയില്‍ നിന്ന് 20,000ല്‍ അധികം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. മേഖലയില്‍ കലിഫോര്‍ണിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഞായറാഴ്ച രാത്രിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ സൊനോമ, നാപ, മെന്‍ഡോസിനോ, യുബ തുടങ്ങിയ കൗണ്ടികളിലാണ് ഏറ്റവുമധികം നാശം വിതച്ചത്. സൊനോമയില്‍ ഏഴും നാപയില്‍ രണ്ടും മെന്‍ഡോസിനോയില്‍ ഒരാളും മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.
കാട്ടു തീയില്‍ 10,000 ഏക്കര്‍ ഭൂമി പൂര്‍ണമായി കത്തിനശിച്ചെന്ന് അഗ്‌നിശമനസേനയുടെ വെബ്‌സൈറ്റില്‍ അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























