പാക്കിസ്ഥാനില്‍ തോക്കുധാരികള്‍ അഞ്ചു ഷിയാ മുസ്‌ലിംകളെ കൊലപ്പെടുത്തി

ന്യൂനപക്ഷ ഹസാര വിഭാഗക്കാരായ അഞ്ചു ഷിയാ മുസ്‌ലിംകളെ പാക്കിസ്ഥാനില്‍ തോക്കുധാരികള്‍ കൊലപ്പെടുത്തി. ക്വറ്റയിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍ക്കാന്‍ പോയവരെയാണു മോട്ടോര്‍ബൈക്കില്‍ എത്തിയ തോക്കുധാരികള്‍ കൊലപ്പെടുത്തിയത്. ഇതു വംശീയ കൊലപാതകമാണെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ മാലിക് നിസാര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസും ഇതിനുമുന്പു പലതവണ ഹസാരകള്‍ക്കു നേരേ ആക്രമണം നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























