35,000 അടി ഉയരത്തില്‍ ഒരു കുഞ്ഞിന്റെ ജനനം; സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ഡോക്ടർ

വിമാനത്തിൽ അടിപിടി, വിമാനത്തിൽ കല്യാണം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ 35,000 അടി ഉയരത്തില്‍ ഒരു കുഞ്ഞിന്റെ ജനനം ഇതാദ്യമായിരിക്കും. പാരീസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഇത്തരത്തിലുള്ള ഒരു വ്യത്യസ്ത സംഭവം അരങ്ങേറിയത്.
സംഭവം എന്താണെന്നല്ലേ?...വിമാന യാത്രയ്ക്കിടെ 41കാരിക്ക് പ്രസവ വേദന അനിഭവപ്പെട്ടു. ലാന്‍ഡിങ്ങിന് സമയമെടുക്കുമെന്നതിനാല്‍ പ്രസവം വിമാനത്തില്‍ തന്നെ നടക്കുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ ഡോക്ടർ സിജ് ഹേമൽ ന്റെ സഹായം കുഞ്ഞിന്റെ ജനനത്തിനു ഏറെ സഹായം നൽകി.
പാരീസില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു ഷാംപെയ്ന്‍ കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഡോ. സിജ് ഹേമലിന്റെ ചുമലില്‍ ഈ ഭാരിച്ച ദൗത്യം വന്നുപെട്ടത്. ഫ്രാന്‍സില്‍നിന്നുള്ള ശിശുരോഗവിദഗ്ധ സ്റ്റെഫാനി ഒര്‍റ്റോലനോടൊപ്പം ഹേമല്‍ യുവതിക്ക് സുഖപ്രസവത്തിന് അവസരമൊരുക്കി.
ഷൂലേസ് ഉപയോഗിച്ച് പൊക്കിള്‍ക്കൊടി കെട്ടിമുറിച്ചു. പിറന്ന ആണ്‍കുട്ടിക്ക് ' ജെയ്ക്ക് ' എന്ന് പേരുമിട്ടു. അമേരിക്കയില്‍ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ ഗ്ലിക്ക്മാന്‍ യൂറോളജിക്കല്‍ ആന്‍ഡ് കിഡ്നി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യൂറോളജിസ്റ്റാണ് ഹേമല്‍.
https://www.facebook.com/Malayalivartha






















