Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കാലവര്‍ഷം അതിദുര്‍ബലമാകുന്നു; കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപഭോഗവും വര്‍ധിക്കുന്നു

17 JULY 2026 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

കാലവര്‍ഷം അതിദുര്‍ബലമാകുന്ന സാഹചര്യം വന്‍പ്രതിസന്ധി സൃഷ്ടിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 29 ശതമാനം മാത്രം വെള്ളമുള്ള സാഹചര്യത്തില്‍ ഇക്കൊല്ലം പൂര്‍ണമായി പവര്‍കട്ടുണ്ടാകും. മാത്രവുമല്ല കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. സംസ്ഥാനത്ത് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണവന്നു കഴിഞ്ഞു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്.

കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍മാത്രമാണ് സാധാരണ അളവില്‍ മഴ ലഭിച്ചത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിക്കേണ്ട് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ നേര്‍പ്പകുതിയാണ് മഴ പെയ്തിരിക്കുന്നത്. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ ശക്തിപ്പെടുന്നില്ലെങ്കില്‍ കേരളം വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വ്യക്തം.

തിമര്‍ത്തു പെയ്യേണ്ട ജൂണ്‍ മാസത്തില്‍ സംസ്ഥാനത്ത് 34 ശതമാനം മഴ കുറവാണ് അനുഭവപ്പെട്ടത്. ഇടവപ്പാതി ചതിച്ചതോടെ ഇനി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ മഴസംഭരണം. സംസ്ഥാനത്തു മിക്ക ജില്ലകളിലും 20 ശതമാനം മുതല്‍ 59 ശതമാനം വരെ കുറവാണ് മഴ ലഭിച്ചിരിക്കുന്നത്. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്. 703.6 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 228.1 മില്ലി മീറ്റര്‍ മഴ മാത്രമേ ലഭിച്ചിട്ടുള്ളു.

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. മഴ കുറഞ്ഞതിനാല്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് വളരെ താഴെയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ നിലവിലുള്ളത് 29 ശതമാനം വെള്ളം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 57 ശതമാനം വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളില്‍ ആകെ അവശേഷിക്കുന്നതും 29 ശതമാനം ജലമാണ്. വൈദ്യുതിയിലെ പ്രതിസന്ധി ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ച് മറികടക്കാന്‍ കഴിയുമെങ്കിലും ജലനിരപ്പ് താഴ്ന്നുനില്‍ക്കുന്നത് ആശങ്കയാണ്. നിലവില്‍ 78 ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങിയാണ് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി മറികടന്നത്.

എല്‍നിനോ വര്‍ഷങ്ങളിലെ മഴക്കുറവും കാലംതെറ്റിപ്പെയ്യുന്ന ശക്തമായ മഴയും കാര്‍ഷികമേഖലയില്‍ വന്‍നഷ്ടമുണ്ടാക്കും. മഴയുടെ വിതരണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവും. നെല്ല്, തെങ്ങ്, വാഴ, കാപ്പി, കുരുമുളക് എന്നിവയെയെല്ലാം ഇത് ബാധിക്കും. പച്ചക്കറിയടക്കം വിളകളുടെ പൂക്കളും കായ്കളും കൊഴിച്ചുകളയും. അന്തരീക്ഷ ഈര്‍പ്പം കാരണം രോഗ, കീടശല്യം ഇക്കാലയളവില്‍ കൂടും. കുരുമുളകിന് ദ്രുതവാട്ടം പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകാം.

ജൂണ്‍ നാലിന് കേരളത്തിലെത്തിയ കാലവര്‍ഷം 15 ന് ശേഷം ശക്തി കുറയുന്നതായാണ് കാണുന്നത്. പസഫിക്കിലെ ഉഷ്ണജല പ്രവാഹമായ എല്‍നിനോയുടെ ശക്തിയും പരപ്പും വര്‍ധിക്കുന്നത്, പടിഞ്ഞാറന്‍കാറ്റിലെ ഈര്‍പ്പം കുറയുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് കാലാവസ്ഥ നിരീക്ഷകര്‍ നിരത്തുന്നത്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ചൂടുകാറ്റിന്റെ വ്യാപനവും മഴയുടെ മുന്നോട്ടുള്ള ഗതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചക്രവാതചുഴികള്‍, ന്യൂനമര്‍ദങ്ങള്‍ എന്നിവയും കാര്യമായി രൂപപ്പെട്ടിട്ടില്ല. ഇതും മഴയെ ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേ സമയം കേരളത്തില്‍ വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടര്‍ന്നേക്കും. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.ഇതിന്റെ സ്വാധീനഫലമായി ഈ മാസം 20 വരെ കേരളത്തില്‍ മഴ തുടരും. മഴ സാധ്യത നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (39 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (2 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (4 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends