കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. ബണ്ട്വാളിലെ ബി.സി. റോഡിലുള്ള കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽഇന്നലെ വൈകുന്നേരമാണ് നടുക്കുന്ന സംഭവമുണ്ടായത്.
ഉളിഗ്രാം സ്വദേശിനിയും കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയുമായ ലാവണ്യ (21) യാണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ ചേതൻ ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സംഭവശേഷം ഒളിവിൽ പോയതോടെ വ്യാപക തിരച്ചിൽ തുടങ്ങി.
"
https://www.facebook.com/Malayalivartha

























