Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

കമല ദാസിന് ഡൂഡിലിലൂടെ ഗൂഗിളിന്റെ ആദരം

01 FEBRUARY 2018 10:23 AM IST
മലയാളി വാര്‍ത്ത

വിഖ്യാത എഴുത്തുകാരി കമലാദാസിന് ആദരമര്‍പ്പിച്ച്‌ ഗൂഗിള്‍ . പ്രണയത്തിന്റെ രാജകുമാരിക്ക് ഡൂഡിലിലൂടെ ഗൂഗിളിന്റെ ആദരം. വിഖ്യാത എഴുത്തുകാരി കമലാദാസിനാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ച്‌ മുന്നോട്ട് വന്നത്. നൈസർഗികമായി ഇത്രയേറെ നിഷ് കളങ്കമായി കഥപറഞ്ഞു തന്ന മറ്റൊരു പെണ്ണെഴുത്തുകാരിയും നമുക്കില്ല.

കമലാദാസ് എന്ന് പുറം ലോകവും മാധവിക്കുട്ടിയെന്ന് മലയാളികളും സ് നേഹത്തോടെ വിളിക്കുന്ന കമല സുരയ്യയെ മറക്കാൻ കഴിയില്ല. ഒരു പെണ്ണ് പറയാൻ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച് എതിരെ വന്നവർ പോലും ആ അക്ഷരങ്ങളെ മനസ്സിൽ പകർത്തിവച്ചു എന്നതാണ് മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ വിജയവും.എതിർത്തവർക്കും വൃത്തികേട് പറഞ്ഞ് പരിഹസിച്ചവർക്കും മറുപടിയായി കമല ധീരയായി എഴുതി.

വിഎം നായരുടെയും മലയാളികളുടെ പ്രിയ എഴുത്തുകാരി നാലപ്പാട്ട് ബാലാമണി അമ്മയുടെയും മകളായി 1934 മാർച്ച് 31ന് പുന്നയൂർകുളത്താണ് മാധവിക്കുട്ടി ജനിച്ചത് . ബാല്യകാല സ് മരണകൾ , എന്റെ കഥ, മതിലുകൾ ;, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, നീർമാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് മലയാളത്തിലെ പ്രശസ് ത കൃതികൾ , സമ്മർ ഇൻ കൽക്കട്ട , ഓൾഡ് പ്ലേഹൌസ് , ദി സൈറൻസ് എന്നിവയാണ് പ്രമുഖമായ ഇംഗ്ലീഷ് കൃതികൾ. എന്റെ കഥ എന്ന കൃതി 15 വിദേശഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. തണുപ്പ് എന്ന ചെറുകഥയ്ക്ക് വയലാർഅവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 1984ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് കമലാദാസ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ് മാധവിക്കുട്ടി പ്രശസ് തയായത് . 1999ൽ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കൃഷ് ണസങ്കൽപ്പം വെടിഞ്ഞ് കലമ അല്ലാഹുവിൽ വിശ്വസിക്കാൻ തുടങ്ങുകയും കമല സുരയ്യ എന്ന് പേര് മാറ്റുകയും ചെയ് തത് .

എന്നാലും മതാതീതമായ ആത്മീയതയ്ക്കായിരുന്നു കമല ദാസ് എന്നും പ്രാധാന്യം കൊടുത്തിരുന്നതെന്ന് ദ ലവ് ക്വീന്‍ ഓഫ് മലബാര്‍ അഥവാ പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ എഴുത്തുകാരി മെറിലി വെയ്സ്ബോഡ് പറയുന്നുണ്ട്. ശ്രീകൃഷ്ണനും ശ്രീചക്രവും അവസാനം വരെ അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും മെറിലി സാക്ഷ്യപ്പെടുത്തുന്നു. 2009 മെയ് 31 ന് പ്രിയ എഴുത്തുകാരി അന്തരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...  (3 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (14 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (24 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (35 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (39 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (56 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

Malayali Vartha Recommends