രണ്ടായിരം കൊല്ലം പഴക്കമുള്ള എട്ട് ശവകുടീരങ്ങള്‍ക്കുള്ളില്‍ നിന്ന് 40 മമ്മികൾ !

ഈജിപ്തില്‍ ഗവേഷകര്‍ എട്ട് പുരാതന ശവകുടീരങ്ങള്‍ കണ്ടെത്തി. തെക്കന്‍ കെയ്റോയിലെ മിനിയയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. മമ്മികള്‍ക്ക് ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്.
എട്ട് ശവകുടീരങ്ങള്‍ക്കുള്ളില്‍ നിന്ന് 40 മമ്മികളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അനാനിയാണ് പുതിയ കണ്ടെത്തലിനെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്.
എന്നാൽ തെക്കന്‍ കെയ്റോയില്‍ കണ്ടെത്തിയ ശവകുടീരങ്ങള്‍ കുടുംബകല്ലറകള്‍ ആണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാലപ്പഴക്കം കണക്കാക്കിയതില്‍ ഫറവോ ഭരണത്തിന്‍റെ അവസാനകാലത്ത് നിര്‍മ്മിച്ചവയാണിതെന്നും കണ്ടെത്തിയിട്ടുണ്ട്.
ശവകുടീരങ്ങള്‍ക്ക് ഒപ്പം അടക്കം ചെയ്ത സാധനങ്ങളെല്ലാം ഈജിപ്തിലെ അക്കാലത്തെ സാങ്കേതിക പുരോഗതിയുടെയും കുടുംബങ്ങളുടെ സമ്പന്നതയുടെയും തെളിവാണെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























