Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ശ്വസിക്കുന്ന വായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം. രാസായുധപ്രയോഗത്തിൽ നിന്ന് രക്ഷതേടി ജനങ്ങൾ ; ലോക രാഷ്ട്രങ്ങൾ ആശങ്കയിൽ

28 FEBRUARY 2018 10:57 AM IST
മലയാളി വാര്‍ത്ത

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തേങ്ങലായി മാറുകയാണ് സിറിയ. പുറത്തു വരുന്ന വീഡിയോകളും ചിത്രങ്ങളും അതിന് ആക്കം കൂട്ടുന്നു വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് ദിനം പ്രതി മരിച്ച്‌ വീഴുന്നത്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്തു നോക്കിയാൽ നൂറോളം പിഞ്ചു കുഞ്ഞുങ്ങളാണ് മരിച്ചുവീണത്. കുട്ടികളാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകള്‍. ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് അതില്‍ നാലിലൊന്നും കുട്ടികളാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഹൗതയെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ബശാറുല്‍ അസദ് ഈ മേഖലയിലേക്ക് സൈന്യത്തിനെ വിന്യസിച്ച്‌ ആക്രമണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതേ സമയം നാട്ടുകാരെ മനുഷ്യ കവചമാക്കാന്‍ ആഗ്രഹിക്കുന്ന വിമതര്‍ ഒഴിച്ചുമാറ്റം തടസ്സപ്പെടുത്താനായി കിഴക്കന്‍ ഗൗട്ടയില്‍ നിന്നു റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയിരിക്കുയാണ്.

വിമതരുടെ ശക്തി കേന്ദ്രമായ കിഴക്കന്‍ ഗൗട്ട മേഖലയില്‍ റോക്കറ്റാക്രമണത്തിനും ഷെല്ലാക്രമണത്തിനും പുറമെ വലിയ നാശം സൃഷ്ടിക്കുന്ന ബാരല്‍ ബോംബുകളും നടന്നതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഒബ്സര്‍വേറ്ററി അറിയിച്ചിട്ടുണ്ട്. ഇത് മരണ സംഖ്യ വളരെ അധികം വര്‍ധിക്കുന്നതിന് കാരണമാകും. കൂടാതെ ഇവിടങ്ങളില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയതായും സൂചനയുണ്ട്. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതും പലര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

രാസായുധങ്ങളില്‍ ക്ലോറിന്‍ ഉപയോഗിക്കുന്നത് നിരോധിച്ച്‌ 1997 മുതല്‍ രാജ്യാന്തര തലത്തില്‍ കരാറുള്ള അവസരത്തിൽ ക്ളോറിൻ വാതകം ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) സംഭവത്തില്‍ അന്വേഷണം തുടങ്ങി. യുദ്ധത്തിനിടെ ക്ലോറിന്‍ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടർന്നാണ് ഇത്. ശ്വാസകോശത്തിലെത്തിയാല്‍ ക്ലോറിന്‍ വാതകം ഹൈഡ്രോക്ലോറിക് ആസിഡായി മാറും. ഇത് ജീവനെ ഗുരുതരമായി ബാധിക്കും.

കിഴക്കന്‍ ഗൂട്ടയില്‍ത്തന്നെ 2013ല്‍ സിറിയ നടത്തിയ രാസായുധ പ്രയോഗത്തില്‍ നേരത്തേ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മര്‍ദ്ദത്തെത്തുര്‍ന്ന് അന്ന് രാസായുധ നിര്‍വ്യാപന കരാറില്‍ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടത്തിയാല്‍ സിറിയക്കെതിരെ കൂടുതല്‍ രാജ്യങ്ങൾ രംഗത്ത് വരും. അതെ സമയം സാധാരണക്കാര്‍ക്കു മേല്‍ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാല്‍ യു.എസിനൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഹൗതയെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ബശാറുല്‍ അസദ് ഈ മേഖലയിലേക്ക് സൈന്യത്തിനെ വിന്യസിച്ച്‌ ആക്രമണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതേ സമയം നാട്ടുകാരെ മനുഷ്യ കവചമാക്കാന്‍ ആഗ്രഹിക്കുന്ന വിമതര്‍ ഒഴിച്ചുമാറ്റം തടസ്സപ്പെടുത്താനായി കിഴക്കന്‍ ഗൗട്ടയില്‍ നിന്നു റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയിരിക്കുയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (31 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (50 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (56 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends