മനുഷ്യ രൂപത്തിൽ നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിനു ട്രാന്‍സ്ജെണ്ടറിനെ പ്രേരിപ്പിച്ച കാരണം....!

പുരുഷനായി ജനിക്കുകയും പിന്നീട് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറുകയും ചെയ്ത റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്ന ഇവ ഇപ്പോൾ സ്ത്രീയുമല്ല പുരുഷനുമല്ല എന്തിനേറെ പറയുന്നു മനുഷ്യൻ പോലും അല്ല. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്ന ഇവയുടെ ജീവിതം മാറിമറിഞ്ഞതിന് പിന്നിൽ കാരണമുണ്ട്. താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്നു തിരിച്ചറിഞ്ഞ ഇവയുടെ മനസ്സ് ആകെ തകിടം മറിഞ്ഞു. ഒരിക്കൽ പുരുഷനായിരുന്നതിൽ നിന്ന് ലിംഗമാറ്റം നടത്തി സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു.
മനുഷ്യനായി മരിക്കില്ലെന്ന് ആഗ്രഹിച്ച ഇവ അതിന് കണ്ടെത്തിയ മാര്‍ഗം വിചിത്രമായിരുന്നു. പതുക്കെ മനുഷ്യനിൽ നിന്ന് ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു. നാവ് പിളര്‍ന്ന്, ചെവികള്‍ രണ്ടും അറുത്തുമാറ്റി, കണ്ണുകള്‍ക്ക് സ്ഥിരമായി പച്ചനിറമാക്കി മാറ്റി, മൂക്കിന് രൂപമാറ്റം വരുത്തി, തലയില്‍ എട്ടോളം കൊമ്പുകള്‍ സ്ഥാപിച്ച് ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ പതിച്ച് ഇവ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകളിലൂടെ 60,000 ഡോളറിലേറെ ചെലവിട്ടാണ് ഡ്രാഗൺ രൂപം സ്വന്തമാക്കിയത്. ഇനിയും 40,000 ഡോളറിന്റെ ശസ്ത്രക്രിയകള്‍ക്കുകൂടി ഇവ പ്ലാന്‍ ചെയ്യുന്നുണ്ട്. മനുഷ്യനില്‍നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിന് തനിക്കുമാത്രമറിയാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നാണ് ഇവയുടെ അഭിപ്രായം. എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ മരണഭയം തന്നെ വല്ലാതെ പിടികൂടിയെന്നും എന്നാല്‍, ഭയന്ന് ജീവിച്ച് മനുഷ്യനെപ്പോലെ മരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ പുതിയൊരു രൂപം സ്വീകരിച്ചു. ലോകത്തേറ്റവും വെറുക്കപ്പെട്ടതും വിനാശകാരികളുമായ ജീവികളാണ് മനുഷ്യരെന്നും ഇവ പറയുന്നു.
56 വയസ്സുള്ള ഇവ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് താനെന്നും ജീവിതത്തില്‍ ഇതുപോലുള്ള കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രചോദനമാകുന്നതിനു വേണ്ടിയാണ് താന്‍ ഈ പരീക്ഷണങ്ങള്‍ ശരീരത്തില്‍ നടത്തുന്നതെന്നും പറയുന്നു.
https://www.facebook.com/Malayalivartha
























