പുഴയരികിൽ ജീവനക്കാരന്റെ തിരോധാനം ! തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കൈകാലുകൾ വിച്ഛേദിക്കപ്പെട്ട മറ്റൊരു ശവശരീരം

ഇന്തോനേഷ്യയിലെ ബോര്‍ണിയോയിൽ കൂറ്റന്‍ മുതലയുടെ വയറ്റിൽ നിന്നും മനുഷ്യന്റെ കൈകാലുകൾ കണ്ടെത്തി. ഏകദേശം 20 അടി നീളമുള്ള മുതല മനുഷ്യനെ ഭക്ഷണമാക്കിയതാവാം എന്നായിരുന്നു അധികൃതരുടെ കണ്ടെത്തൽ.
രണ്ടു ദിവസങ്ങൾക്കു മുൻപ് പ്രദേശത്തെ പാമോയില്‍ പ്ലാന്റേഷനിലെ ജീവനക്കാരനെ കാണാതായിരുന്നു. ഇയാളുടെ ബൈക്കും, ചെരുപ്പുകളും പുഴക്കരയില്‍ ഇരിക്കുന്നതോടെ മുതല മനുഷ്യനെ തിന്നു കാണുമെന്ന ആശങ്ക പരക്കുകയായിരുന്നു.
എന്നാൽ തിരച്ചിലില്‍ പുഴയുടെ മറ്റൊരു ഭാഗത്തായി 36 കാരനായ ആന്‍ഡി അസോ ഇറാഗിന്റെ ജീവനറ്റ ശരീരം കണ്ടെത്തി. ശരീരത്തിലെ കൈകാലുകള്‍ കാണാതായിരുന്നു. ഇതോടെയാണ് പുഴയിലെ മുതലയെ അധികൃതര്‍ വെടിവെച്ച് കൊന്നത്.
പരിശോധനകൾക്കൊടുവിൽ മുതലയുടെ വയറ്റില്‍ നിന്നും ലഭിച്ചത് ആന്‍ഡിയുടെ കൈകാലുകളാണെന്നു പോലീസ് തിരിച്ചറിഞ്ഞു. മനുഷ്യരും, മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്ന തോതില്‍ നടക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.


https://www.facebook.com/Malayalivartha

























