ഡേ കെയര്‍ ഉടമയ്ക്ക് ഇരുപത്തൊന്നു വര്‍ഷം ജയിൽവാസം ! ; ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കുട്ടികളോട് ചെയ്തത് കൊടും ക്രൂരത

ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കുട്ടികൾക്ക് ഉറക്ക ഗുളിക നല്കിയതായുള്ള പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ ഡേ കെയര്‍ ഉടമയ്ക്ക് ഇരുപത്തൊന്നു വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. അമേരിക്കയിലെ ഒറിഗണിലെ 'ബെന്‍ഡ്' എന്ന സ്ഥലത്താണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ഐറിന്‍ നെതര്‍ലിന്‍ എന്ന ഡേ കെയര്‍ ഉടമ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
തങ്ങളുടെ കുട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ വന്നോട്ടെയെന്നു മാതാപിതാക്കൾ ഡെ കെയര്‍ ഉടയോട് ചോദിച്ചതോടെയാണ് കള്ളികൾ വെളിച്ചത്തു വരുന്നത്. മാതാപിതാക്കളോട് ഡേ കെയറിലേക്ക് വരരുതെന്നും പതിനൊന്ന് മണി മുതല്‍ രണ്ട് മണി വരെ കുട്ടികള്‍ ഉറങ്ങുന്ന സമയമാണെന്നും യുവതി മാതാപിതാക്കളോട് പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയതോടെ മാതാപിതാക്കള്‍ ഡെ കെയറിലെത്തിയപ്പോഴാണ് കുട്ടികളെ ഉറക്കിക്കിടത്തിയിരിക്കുകയാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞത്.
കുട്ടികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടാകരുതെന്ന നിബന്ധന തെറ്റിച്ചാണ് ഇവർ ഇത്തരത്തിലൊരു ഡേ കെയർ ആരംഭിച്ചത്. ആള്‍മാറാട്ടത്തിന് കേസുളളയാളാണ് ഈ യുവതി. എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതി സ്ഥാപനം പ്രവര്‍ത്തിച്ച് വരികയായിരുന്നു.
നഴ്സ് എന്ന വ്യാജേനയാണ് ഐറിന്‍ സ്ഥാപനം നടത്തിയിരുന്നതെന്നും, കുട്ടികളെ ശാന്തരാക്കുവാന്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തി. ഡെ കെയറില്‍ നടത്തിയ പരിശോധനയില്‍ അപകടരമായ ഒട്ടേറെ മയക്കുമരുന്നുകളും പോലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha























