Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനസ്സിൽ കാണുന്ന ദൃശ്യങ്ങൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ പുനർനിർമ്മിക്കുന്ന സാങ്കേതികവിദ്യയുമായി ഗവേഷകർ ; ശാസ്ത്രലോകത്തിന് ഇത് വിപ്ലവകരമായ കണ്ടുപിടിത്തം

13 MARCH 2018 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

മറ്റുള്ളവരുടെ മനസ്സിൽ എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. പ്രണയിതാവിന്റെ മുതൽ കുറ്റവാളികളുടെ മനസ്സിൽ പോലും എന്താണ് ഒളിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചാലോ... എന്നാൽ മനസ്സിലിരിപ്പ് എല്ലാം തിരിച്ചറിയാൻ കഴിഞ്ഞില്ലയെങ്കിലും മനസിലുള്ള രൂപത്തെ തിരിച്ചറിയാൻ സാധിക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണ വിജയത്തിലെത്തിയിരിക്കുകയാണ് ഗവേഷകർ. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ സ്കാർബറോയിലെ ഗവേഷക സംഘമാണ് മനസിലുള്ളത് സ്‌ക്രീനിൽ കാണാൻ സാധിക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്ത് വന്നിരിക്കുന്നത്. സർവകലാശാലയുടെ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ അഡ്രിയാൻ നെസ്റ്ററും പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡാൻ നെമ്രോഡോയുമാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്.

പരീക്ഷണ വിജയത്തോടെ പ്രണയിതാവിന്റെ മനസിലെ ചിത്രം മുതൽ കുറ്റവാളികളുടെ മുഖം വരേയ്ക്കും കണ്ടുപിടിക്കാൻ പ്രയത്നിക്കുന്നവർക്ക് ഈ സാങ്കേതിക വിദ്യ സഹായകമാകും. തിരഞ്ഞെടുക്കപ്പെട്ട 18 നും 28നും മദ്ധ്യേ പ്രായമുള്ള 13 പേരുടെ മനസിലുള്ള രൂപത്തെ ഇലക്ട്രോ എൻസെഫാലോഗ്രാമിന്റെയും(ഇ ഇ ജി) കൃത്രിമ ബുദ്ധി (എ ഐ )യുടെയും സഹായത്തോടെയാണ് ഗവേഷകർ പുനർനിർമിച്ചത്. കംപ്യൂട്ടർ സ്‌ക്രീനിൽ വ്യക്തികളുടെ മുഖങ്ങൾ വോളന്റിയർമാരെ കാണിക്കുകയായിരുന്നു ആദ്യ ഘട്ടം. വോളന്റിയര്മാരുടെ തലച്ചോറിലെ ചലനങ്ങൾ രേഖപെടുത്താനായി ഇ ഇ ജി ഇലക്ട്രോഡുകൾ തലയിൽ ഘടിപ്പിച്ചു. ഇതുവഴി ലഭിച്ച വിവരങ്ങൾ എ ഐയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ ഡിജിറ്റൽ രൂപത്തിൽ പുനർ നിർമ്മിക്കുകയായിരുന്നു. ഇതേ മുഖങ്ങൾ ഡിജിറ്റൽ രൂപത്തിൽ പുനർ നിർമിക്കാൻ കഴിഞ്ഞതോടെ പരീക്ഷണം വിജയിച്ചു.

മുൻപ് ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് വഴി നെസ്റ്റർ മുൻപ് ന്യൂറോ ഇമേജിന് ഉപയോഗിച്ച് മനസിലുള്ള രൂപങ്ങൾ പുനർ നിർമിച്ചിട്ടുണ്ട്. എന്നാൽ എളുപ്പത്തിൽ കൊണ്ടുപോകാവുന്നതും ചെലവ് കുറഞ്ഞതുമായ ഇ ഇ ജി സംവിധാനം ഉപയോഗിച്ചുള്ള പരീക്ഷണം ഇതാദ്യമാണ്.

കാണുന്ന ദൃശ്യങ്ങൾ പുനർനിർമിക്കാൻ മനുഷ്യ മസ്തിഷ്കത്തിനുള്ള കഴിവാണ് ഗവേഷക സംഘം ഉപയോഗപെടുത്തിയത്. കമ്പ്യൂട്ടറിൽ വോളണ്ടിയർമാരെ കാണിച്ച രൂപങ്ങൾ ഓരോ മില്ലി സെക്കന്റിലും അവരുടെ മനസ്സിൽ പതിയുന്നത് എങ്ങനെയെന്ന് ഗവേഷക സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മുഖങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ഉപയോഗിക്കാനാണ് സംഘത്തിന്റെ തീരുമാനം. ഏതാനും സെക്കന്റുകൾക്ക് മുൻപ് ഒരു വ്യക്തി കണ്ട ദൃശ്യങ്ങൾ ഡിജിറ്റൽ രൂപത്തിൽ പുനർനിർമിക്കാൻ കഴിയുമോ എന്നും പരീക്ഷിക്കും. സംസാര ശേഷിയില്ലാത്തവർക്ക് മെച്ചപ്പെട്ട രീതിയിൽ ആശയ വിനിമയം ചെയ്യാൻ ഈ വിദ്യ സഹായകമാകും.

കുറ്റകൃത്യങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങൾ തയ്യാറാക്കാൻ ഈ വിദ്യ സഹായകമാകും. അതേസമയം , വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപെടുമെന്ന ആശങ്കയും ഉയർന്നു വരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 minutes ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (10 minutes ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (14 minutes ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (42 minutes ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (50 minutes ago)

സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്..  (59 minutes ago)

സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നു; ഹൈക്കോടതി പരിസരത്ത് വിഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യ ശ്രമം  (1 hour ago)

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരനെ കണ്ടെത്താനുള്ള ആദ്യഘട്ട തിരച്ചിൽ ഫലം കണ്ടില്ല  (1 hour ago)

രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്  (1 hour ago)

ചാവ് നീ....ബിജുവിനെ കുത്തി നിലവിളിച്ച് 22 കാരൻ..! ആൾക്കൂട്ടത്തിൽ ബിജുവിന്റെ കൊലയാളി മാനസിക ആശുപത്രിയിലാക്കിയ പക  (1 hour ago)

കരിങ്കടലിൽ ആക്രമണം തല ചിതറി മലയാളി സൈനികൻ മരിച്ചു..! വിവാഹം ഉറപ്പിച്ച് 1 മാസം..! ഇന്ത്യ നേരിട്ടിറങ്ങും..! കൂട്ട യുദ്ധം ?  (1 hour ago)

കള്ളൻ വിജയൻ സ്വരാജിന്റെ പിതൃശൂന്യതയോ? ക്യാപിറ്റൽ പണിഷ്മെന്റിന് പാർട്ടി പിണറായിയുടെ പണി  (1 hour ago)

മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശനത്തിനായി വയനാട്ടിൽ പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ചയെത്തും....  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി...  (2 hours ago)

Malayali Vartha Recommends