Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..


വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് 880 രൂപയുടെ കുറവ്...

തിക്കേറിയ വിമാനത്താവളമായ ഷിക്കാഗോ ഡൗണ്‍ ടൗണ്‍ ടു ഒ ഹയര്‍ വിമാനത്താവളത്തില്‍ മസ്‌കിന്റെ ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസ് വരുന്നു

15 JUNE 2018 12:33 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ തിക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ഒ ഹയറില്‍ നടപ്പാക്കുന്ന 8.5 ബില്യണ്‍ ഡോളറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഡൗണ്‍ടൗണിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്യുന്നത്. ഹയര്‍ വിമാനത്താവളത്തിലേക്ക് ഷിക്കാഗോ ഡൗണ്‍ ടൗണില്‍ നിന്നുള്ള ഭൂഗര്‍ഭ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് വരുന്നു. ടെസ്ല സി.ഇ.ഒ ഇലന്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള ബോറിംഗ് കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നതെന്ന് മേയര്‍ റാം ഇമ്മാനുവല്‍ പറഞ്ഞു. ഈ പദ്ധതിക്കു വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് മസ്‌കിന്റെ കമ്പനി ഓഫര്‍ നല്‍കിയിരിക്കുന്നത്. നികുതിദായകരുടെ ചില്ലിക്കാശു ചെലവാക്കാതെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതെന്ന് മേയര്‍ പറഞ്ഞു. പുതിയതായി നിരവധി ഗേറ്റുകള്‍ സ്ഥാപിക്കാനും, അന്താരാഷ്ട്ര ടെര്‍മിനല്‍ പുതുക്കിപ്പണിയാനും, മൂന്നു ടെര്‍മിനലുകള്‍ നവീകരിക്കാനും ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബോറിംഗ് കമ്പനി ഉള്‍പ്പെടെ രണ്ടു കമ്പനികളാണ് എക്‌സ്പ്രസ് ട്രെയിനിന്റെ പദ്ധതിക്കു വേണ്ടി അവസാന ലിസ്റ്റില്‍ ഉണ്ടായിരുന്നത്. പ്രധാന നഗരങ്ങളിലെ യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഭൂഗര്‍ഭ പാതകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനിക്ക് 2016 ലാണ് മസ്‌ക് തുടക്കമിട്ടത്. പരമ്പരാഗത ട്രെയിന്‍ പാത നിര്‍മാണവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് പത്തിലൊന്നായി കുറയുമെന്നു മാത്രമല്ല, യാത്രയുടെ വേഗം വര്‍ധിപ്പാക്കാനും കഴിയും. കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ഇതുവരെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. മസകിന്റെ എക്‌സ്പ്രസ് ട്രെയിന്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഒ ഹയര്‍ ഡൗണ്‍ ടൗണ്‍ യാത്രാ സമയം ഇപ്പോഴുള്ളതിന്റെ പകുതിയായി ചുരുങ്ങും. മണിക്കൂറില്‍ 100 മൈല്‍ വേഗതയുള്ള ഓട്ടോമേറ്റഡ് വാഹനത്തില്‍ 12 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാനാകുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. പതിദിനം ഒ ഹയര്‍ ഡൗണ്‍ ടൗണ്‍ റൂട്ടില്‍ ഇരുപതിനായിരത്തോളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. 2045 ല്‍ ഇത് 35,000 ആയി ഉയരുമെന്നാണ് കണക്കൂകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (3 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (25 minutes ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (44 minutes ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (59 minutes ago)

വീടിന് ചുറ്റും പാമ്പുകൾ..!  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (1 hour ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (1 hour ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (2 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (2 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു...  (3 hours ago)

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...  (3 hours ago)

ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends