14 മാസത്തിനിടെ സഹാറ മരുഭൂമിയില്‍ കൊണ്ടുതള്ളിയിത‌് 13,000 കുടിയേറ്റക്കാരെ; വെള്ളവും ഭക്ഷണവും കിട്ടാതെ മരണത്തിന് കീഴടങ്ങുന്നത് നിരവധി പേർ

അനധികൃതമായി കുടിയേറിയ 13,000 കുടിയേറ്റക്കാരെ അള്‍ജീരിയന്‍ സര്‍ക്കാര്‍ സഹാറ മരുഭൂമിയില്‍ കൊണ്ട് തള്ളിയതായി റിപ്പോർട്ടുകൾ. 'അനധികൃത കുടിയേറ്റക്കാര്‍' എന്ന‌് മുദ്രകുത്തിയാണ‌് ഗര്‍ഭിണികളും കുട്ടികളുമടങ്ങുന്ന കുടിയേറ്റക്കാരെ നിഷ്കരുണം പുറത്താക്കിയത്.
കഴിഞ്ഞ 14 മാസത്തിനിടെയാണ‌് 13,000 പേരെ ഇത്തരത്തില്‍ ട്രക്കുകളില്‍ തിക്കിനിറച്ച‌് കൊണ്ടുതള്ളിയിത‌്. ഇവരില്‍ പലരും ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചതായി അന്താരാഷ്ട്ര നിരീക്ഷക സംഘം അറിയിച്ചു.
തോക്കിന്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധപൂര്‍വം ട്രക്കുകളില്‍ വലിച്ചുകയറ്റിയാണ‌് സര്‍ക്കാര്‍ കുടിയേറ്റക്കാരെ കൊണ്ടുതള്ളിയത‌്. നൈജറിനു സമീപമുള്ള അസംമക ഗ്രാമത്തിനു സമീപം 48 ഡിഗ്രി സെല്‍ഷ്യസ‌് താപനിലയുള്ള പ്രദേശത്താണ‌് അഭയാര്‍ഥികള്‍ നിരാംലബരായത‌്.
ഇവരില്‍ ജീവിച്ചിരിപ്പുള്ളവരെ ഐക്യരാഷ്ട്രസഭ രക്ഷാസംഘം കണ്ടെത്തി. നൂറുകണക്കിനുപേരെ നൈജറിലെ അര്‍ലിതിലെ കേന്ദ്രത്തിലേക്ക‌് മാറ്റി.
https://www.facebook.com/Malayalivartha

























