തങ്ങളുടെ നഷ്ടങ്ങൾക്കുള്ള ഒരേ ഒരു കാരണം ട്രംപ്; അമേരിക്കൻ പ്രസിഡന്റിന്റെ ചെയ്തികളെ പഴി ചാരി ഹാര്‍ലി ഡേവിഡ്‌സണ്‍

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ലോകോത്തര ഇരുചക്രവാഹന ബ്രാൻഡ് ഹാര്‍ലി ഡേവിഡ്‌സണ്‍. മുൻപ് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള ഹാര്‍ലി ബൈക്കുകളുടെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് വന്‍തോതില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
എന്നാൽ ഇതിന്റെ ഫലമായി യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നുള്ള ആപ്പിള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ച് പ്രതിരോധിക്കുകയും ചെയ്തു. ഇതോടെ ഹാര്‍ലി ഉല്‍പാദനം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കമ്പനി.
ട്രംപിനെ തന്നെയാണ് കമ്പനി ഇക്കാര്യത്തില്‍ പഴി ചാരുന്നത്. ചുങ്കം വര്‍ധിപ്പിച്ചത് വാഹനങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കമ്പനി റിപ്പോര്‍ട്ട്. ഇതോടെ കയറ്റുതിക്കായുള്ള വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ വെച്ച് അസംബിള്‍ ചെയ്യുമെന്നായി കമ്പനി. ഏതായാലും ഹാര്‍ലിക്കെതിരെ കനത്ത ഭാഷയില്‍ രോഷം പ്രകടിപ്പിച്ച് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇതര രാജ്യങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കുന്ന നടപടിയായിപ്പോയി ഇതെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍.
https://www.facebook.com/Malayalivartha

























