Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം, റോവര്‍ എടുത്ത ചന്ദ്രയാന്‍ 3 ലാന്‍ഡറിന്റെ ആദ്യ ചിത്രം പുറത്ത് വിട്ടു...

30 AUGUST 2023 05:37 PM IST
മലയാളി വാര്‍ത്ത

ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യയെ ചരിത്രപരമായ ഉയരങ്ങളിലെത്തിച്ച മൂൺ മിഷന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം ബുധനാഴ്ച രാവിലെ പ്രഗ്യാൻ റോവർ ക്ലിക്കുചെയ്‌ത വിക്രം ലാൻഡറിന്റെ ആദ്യ ഫോട്ടോ ചന്ദ്രയാൻ 3 അയച്ചു. പ്രഗ്യാൻ റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്. ഇസ്‌റോ പങ്കിട്ടതുപോലെ, ബുധനാഴ്ച (ഇന്ത്യ സമയം) രാവിലെ 7.35 നാണ് ചിത്രം എടുത്തത്. ചിത്രത്തിൽ വിക്രം ലാൻഡർ ചന്ദ്രനിൽ പാർക്ക് ചെയ്തിരിക്കുന്നത് കാണാം.

ബഹിരാകാശ ഏജൻസി ചൂണ്ടിക്കാണിച്ചതുപോലെ അതിന്റെ രണ്ട് പേലോഡുകളായ ChaSTE, ILSA എന്നിവ ഫോട്ടോയിൽ കാണാം. നേരത്തെ ചന്ദ്രയാൻ 2 ഓർബിറ്ററിൽ നിന്ന് എടുത്ത വിക്രം ലാൻഡറിന്റെ ഫോട്ടോ ഇസ്രോ ഷെയർ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള വിക്രം ലാൻഡറിന്റെ ആദ്യ ഫോട്ടോയാണിത്. വിജയകരമായ സോഫ്‌റ്റ് ലാൻഡിംഗിന് ശേഷം കഴിഞ്ഞ ആഴ്‌ചയിൽ, വിക്രമിൽ നിന്ന് പ്രഗ്യാൻ റോവർ ഉരുണ്ട് ഇറങ്ങുന്നതിന്റെയും തുടർന്ന് ചുറ്റിനടന്നതിന്റെയും നിരവധി ഫോട്ടോകൾ ഇസ്‌റോ പങ്കിട്ടിരുന്നു.

ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേഷണമാണ് റോവര്‍ ആരംഭിച്ചിരിക്കുന്നത്. ചാന്ദ്ര ദിനം പൂര്‍ത്തീകരിക്കുന്നതിനായി ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കുറഞ്ഞ സമയതത്തിനുള്ളില്‍ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാണ് റോവര്‍ ശ്രമിക്കുന്നതെന്ന് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ് പറഞ്ഞിരുന്നു.

 

വിക്രം ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങിയ പ്രഗ്യാന്‍ റോവര്‍ എട്ട് മീറ്റര്‍ സഞ്ചരിച്ചതായി ഇസ്രൊ വെളിപ്പെടുത്തിയിരുന്നു. കുഴികളും പാറക്കെട്ടുകളും, നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെ കുറഞ്ഞ വേഗത്തിലാണ് റോവര്‍ സഞ്ചരിക്കുന്നത്. പ്രഗ്യാന്‍ ലാന്‍ഡറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ചന്ദ്രനിലെ ശിവശക്തി പോയിന്റിൽ ചുറ്റും കറങ്ങി കൊണ്ടിരിക്കുകയാണ് പ്രഗ്യാന്‍ റോവറെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു.

ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളാണ് ഇന്ത്യക്ക് അറിയാനുള്ളത്. അതേസമയം ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലോകത്തിന് തന്നെ വലിയ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. അത്യാധുനികമായ കാര്യങ്ങള്‍ റോവറിലുണ്ട്. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സറേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് എന്ന് അറിയപ്പെടുന്ന ലിബ്‌സ് എന്നിങ്ങനെയുള്ള ശാസ്ത്രീയ ഉപകരണങ്ങളാണിത്.

ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എപിഎക്‌സ്എസ് ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയും പരിശോധിക്കും. ലിബ്‌സ് പഠിക്കുക, ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലൂമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെകുറിച്ചാണ്. ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇതിനു പിന്നാലെ ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണെന്ന് ഐഎസ് ആർ ഓ വ്യക്തമാക്കുകയും ചെയ്തു. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയത്. റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് (എല്‍ഐബിഎസ്) ഉപകരണം ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നു. പ്രാഥമിക വിശകലനത്തില്‍ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...  (6 minutes ago)

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധന...  (27 minutes ago)

നാൽപത്‌ വർഷമായി സലാലയിൽ പ്രവാസിയായിരുന്നു..  (33 minutes ago)

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ  (34 minutes ago)

മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌  (46 minutes ago)

സ്വര്‍ണ വിലയില്‍ കുറവ്  (1 hour ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (1 hour ago)

. സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  (2 hours ago)

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാനും ഇന്ന് ഇടയുണ്ട്.  (2 hours ago)

പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ  (2 hours ago)

പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...  (3 hours ago)

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി  (3 hours ago)

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (3 hours ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (3 hours ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (3 hours ago)

Malayali Vartha Recommends