വേണുവിന് പണി; കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്; വേണുവിന്റെ പ്രസ്താവനക്കെതിരെ കേസെടുത്ത് പോലീസ്

മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണുവിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജുവാണ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുക്കുകയായിരുന്നു. 153 എ പ്രകാരമാണ് കേസ് എന്നതിനാല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമെന്ന നിലയിലാണ് കേസെടുത്തിരിക്കുന്നത്.
'കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ. നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്: നോമ്പ് തുറക്കാന്‍ പോയവന്‍ തുറുങ്ക് കിട്ടുന്ന നാടാണിത്' വേണുവിന്റെ ചാനലിലൂടെയുള്ള ഈ പ്രസ്ഥാവനയാണ് കേസിന് ആധാരമായത്.
ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ ഡിബേറ്റില്‍ വേണു എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചുകൊണ്ട് വേണു ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ഡിവൈഎഫ്‌ഐയുടെ പരാതി. വേണു നടത്തിയ ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കൊല്ലം എസിപി പ്രദീപ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























