പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ എസ്.ഐക്ക് ട്രാന്‍ഫര്‍

പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ എസ്.ഐക്ക് സ്ഥലംമാറ്റം. ചങ്ങനാശേരി എസ്.ഐ ഷമീര്‍ഖാനെ കോട്ടയം എസ്.പി ഓഫീസിലേക്കാണ് മാറ്റിയത്. അന്വേഷണവിധേയമായാണ് എസ്.ഐയുടെ സ്ഥലംമാറ്റം. കേസന്വേഷണം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബിജെപിയും വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന സുനില്‍ കുമാറും ഭാര്യ രേഷ്മയേയും തന്റെ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചുവെന്ന നഗരസഭാ കൗണ്‍സിലര്‍ സജി കുമാറിന്റെ പരാതിയില്‍ ചോദ്യം ചെയ്തിരുന്നു.
മാനസികമായി തകര്‍ന്ന ഇവരെ ഇന്ന് മൂന്ന് മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശരാക്കിയെന്ന് സുനില്‍ കുമാര്‍ മരിക്കുന്നതിന് മുന്‍പ് പറഞ്ഞതായി ഒരു ബന്ധു വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്‌റ്റേഷനിലേക്കും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha























