നിരണത്തെ വൈദീകരുടെ കൂട്ട പീഡനത്തിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയില്‍ വീണ്ടും ലൈംഗീക ആരോപണം: മാതാവും മകനും സംഭവം അറിഞ്ഞതോടെ യുവതിയുടെ മനോനില തെറ്റി; മെത്രോപ്പോലീത്ത നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചു

നിരണത്തെ വൈദീകരുടെ കൂട്ട പീഡനത്തിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വൈദീകനുമെതിരെ ലൈംഗീക പീഡന ആരോപണം. യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും നിലക്കല്‍ ഭദ്രാസന മെത്രോപ്പൊലീത്ത ഇടപെട്ട് പിന്‍വലിച്ചതായിട്ടാണ് ആക്ഷേപം.
ഭാര്യയെ വൈദീകന്‍ പീഡിപ്പിച്ചതായി റാന്നി ചിറ്റാര്‍ സ്വദേശിയായ യുവാവ് ജൂണ്‍ 4നാണ് നിലക്കല്‍ ഭദ്രാസന മെത്രോപ്പൊലീഞ്ഞ ജോഷ്വാ മാര്‍ നിക്കോദിമോസിന് പരാതി നല്‍കിയത്. മുന്‍ ഇടവക വികാരി ഭാര്യയുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയെന്നും തന്റെ മാതാവും മകനും അറിഞ്ഞതോടെ ഭാര്യയുടെ മനോനില തെറ്റിയെന്നുമാണ് പരാതി. ഇതറിഞ്ഞാണ് താന്‍ നാട്ടിലെത്തിയത്. തന്റെ ഉള്ളില്‍ കടുത്ത പ്രതികാര വീര്യമുണ്ട്.
പിതാവ് വൈദീകനെതിരെ നടപടി സ്വീകരിക്കണം, അല്ലെങ്കില്‍ എന്താകുമെന്ന് പറയാനാകില്ലെന്നായിരുന്നു പരാതി. പിന്നീട് യുവാവ് പരാതി പിന്‍വലിക്കുകയായിരുന്നു. പരാതി ലഭിച്ചതായും പരാതിക്കാരന്‍ പിന്‍വലിച്ചതായും മെത്രാപ്പൊലീഞ്ഞ സ്ഥിരീകരിച്ചു.
മെത്രോപ്പോലീഞ്ഞ നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന് അതേ ഭദ്രാസന വൈദീകനും സഭ മാനേജിങ് കമ്മറ്റി അംഗവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഡയറക്ടറുമായ ഫാ മാത്യുസ് വാഴകുന്നം ആരോപിക്കുന്നു. പരാതി നല്‍കി വിദേശത്തേക്ക് ജോലിയ്ക്ക് പോയ യുവാവിനെ മെത്രോപ്പൊലീഞ്ഞ ആറു തണവ ഫോണില്‍ വിളിച്ചു. പിന്‍വലിക്കണമെന്ന നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വഴങ്ങിയതെന്ന് ഫാ വാഴക്കുന്നം പറയുന്നു .
https://www.facebook.com/Malayalivartha























