കണ്ണൂരില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച യുവതി മുമ്പും സ്റ്റേഷനില്‍ എത്തി ബഹളം ഉണ്ടാക്കിയിരുന്നു

കണ്ണൂര്‍ പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കയറി എസ് ഐ യെ ആക്രമിച്ച യുവതി നേരത്തെയും പോലീസ് സ്റ്റേഷനില്‍ എത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് തളിപ്പറമ്ബ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം യുവതി ബഹളം വച്ചത്. സമന്‍സ് നല്‍കിയ പോലീസുകാരനെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതി അന്ന് ബഹളം ഉണ്ടാക്കിയത്. എന്നാല്‍ അന്ന് യുവതിയെ അനു നായിപ്പിച്ച് വീട്ടില്‍ എത്തിക്കുകയായിരുന്നു.
അന്ന് സമന്‍സ് നല്‍കിയ അതേ കേസിന്റെ കാര്യം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഴയങ്ങാടി സ്‌റ്റേഷനില്‍ എത്തി എസ് ഐ യെയും വനിതാ പോലീസ് ഓഫീസറെയും യുവതി മര്‍ദിച്ചത്. എസ് ഐ യെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് കാസറഗോഡ് ഉദുമ സ്വദേശി കെ ദിവ്യയെന്ന യുവതി. പഴയങ്ങാടി എസ് ഐ യെ ആക്രമിച്ച യുവതി ഇക്കഴിഞ്ഞ ഏപ്രില്‍ 11 ന് രാത്രിയാണ് മൂന്ന് മണിക്കൂര്‍ നേരത്തോളം തളിപ്പറമ്ബ് പോലീസ് സ്‌റ്റേഷനില്‍ ബഹളം വയ്ക്കുകയും സ്‌റ്റേഷന്‍ കവാടം ഉപരോധിക്കുകയും ചെയ്തത്.
യുവതി നല്‍കിയ കേസില്‍ സാക്ഷികളായ മാതാപിതാക്കള്‍ക്ക് സമന്‍സ് നല്‍കിയതാണ് അന്ന് യുവതിയെ പ്രകോപിപ്പിച്ചത്. സമന്‍സ് മാതാപിതാക്കള്‍ക്ക് നല്‍കരുതെന്നും തന്റെ കയ്യില്‍ ഏല്പിക്കണമെന്നും യുവതി പോലീസ് സ്റ്റേഷനില്‍ എത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമന്‍സ് നേരിട്ട് കൈമാറണമെന്നതാണ് ചട്ടം എന്ന് ചൂണ്ടിക്കാട്ടി പോലീസ് ആവശ്യം നിരസിച്ചു.മാതാപിതാക്കള്‍ക്ക് സമന്‍സ് നേരിട്ടെത്തി കൈമാറുകയും ചെയ്തു.ഇതിനെ തുടര്‍ന്നാണ് യുവതി തളിപ്പറമ്ബ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
സമന്‍സ് നല്‍കിയ പോലീസുകാരനെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചെങ്കിലും പോലീസുകാരന്‍ ആ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിട്ടുന്നില്ല. പോലീസുകാരനെ കണ്ടിട്ട് മാത്രമേ പോകൂ എന്ന് വാശിപിടിച്ച് യുവതി പോലീസ് സ്‌റ്റേഷന്‍ കവാടം ഉപരോധിച്ചു. സ്‌റ്റേഷനില്‍ വിവരം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോടും നാട്ടുകാരോടും യുവതി തട്ടിക്കയറുകയും ചെയ്തു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അനു നായിപ്പിച്ച് വീട്ടില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























