സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടി നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ വയനാട് സ്വദേശി സ്വാമി; വന്‍ സാമ്പത്തിക നിലയിലായിരുന്ന സീരിയല്‍ താര കുടുംബം ഓപ്പറേഷന്‍ കുബേര വന്നതോടെ തകര്‍ന്നടിഞ്ഞു, കള്ളനോട്ടടിയിലേക്ക് നീങ്ങിയത് സ്വാമിയുടെ ഉപദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്

കൊല്ലത്ത് സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടി നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ വയനാട് സ്വദേശി സ്വാമിയാണെന്ന് കണ്ടെത്തല്‍. ഈ സ്വാമി പിടിയിലായതായും സൂചനയുണ്ട്. നടിയേയും കുടുംബത്തേയും കള്ളനോട്ടിലേയ്‌ക്കെത്തിച്ചത് സ്വാമിയാണ്. നല്ല സാമ്പത്തിക നിലയിലായിരുന്ന കുടുംബം വന്‍ സ്ഥാപനങ്ങള്‍ക്ക് വരെ പണം പലിശയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ കുബേര വന്നതോടെ ഒരു കോടിയോളം രൂപ നഷ്ടം വന്നു. ഇതോടെ കുടുംബം ആത്മീയതയിലേയ്ക്ക് തിരിയുകയും സ്വാമിയെ പരിചയപ്പെടുകയുമായിരുന്നു.
സ്വാമി അണക്കരയില്‍ കള്ളനോട്ടുമായി പിടിയിലായ ലിയോയ്ക്കും രവീന്ദ്രനും ഇവരെ പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം രൂപ ഇവര്‍ക്ക് നല്‍കി കള്ളനോട്ടടി ഉപകരണങ്ങള്‍ വാങ്ങുകയായിരുന്നു. ആന്ധ്രയില്‍ നിന്നാണ് ഉപകരണങ്ങള്‍ എത്തിച്ചിരുന്നത്. 2014 മുതല്‍ നോട്ടടി നടക്കുന്നു. മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടിന് ഒരുലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സി വാങ്ങിയാണ് ഇടപാട്. ആര്‍ഭാട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. ഇത്തരത്തില്‍ ഇവര്‍ നല്‍കിയ 2.19 ലക്ഷം രൂപ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ലിയോയും രവീ;ന്ദനും പിടിയിലായത്.
സിനിമാ രംഗത്ത് ഇവര്‍ പണമിടപാട് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അണക്കരയില്‍ പിടിയിലായ പ്രതികളെ പിന്തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി നടിയുടെ കൊല്ലത്തെ വീട്ടിലെത്തിയത്. സൂര്യ സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരെ പിടികൂടുകയായിരുന്നു. ഇവരെ ബുധനാഴ്ച റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha























