പണിയാൻ ഏൽപ്പിച്ച സ്വർണത്തിന്റെ തൂക്കത്തിൽ കുറവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ദമ്പതികൾ സയനേഡ് കഴിച്ച് മരിച്ച നിലയിൽ; ആത്മഹത്യയ്ക്ക് കാരണം പൊലീസ് മർദ്ദനമെന്ന് ബന്ധുക്കള്‍; ചങ്ങനാശ്ശേരിയില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താല്‍

ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയിൽ. സംഭവത്തില്‍ ചങ്ങനാശേരി എസ്‌ഐയെ സ്ഥലം മാറ്റി. എസ്‌ഐ സമീര്‍ഖാനെയാണ് സ്ഥലംമാറ്റിയത്. പുഴവാത് സ്വദേശികളായ സുനില്‍ കുമാര്‍, രേഷ്മ എന്നിവര്‍ ആത്മഹത്യ ചെയ്തത്. ദമ്ബതികളുടെ മരണത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ യുഡിഎഫുംബിജെപിയും ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ചങ്ങനാശ്ശേരി നഗരസഭാംഗവും സിപിഎം ലോക്കല്‍കമ്മിറ്റി അംഗവുമായ സജി കുമാറിന്റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് ദമ്ബതികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. എന്നാല്‍ പിന്നീട് ദമ്ബതികള്‍ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സജി കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനില്‍. സംഭവത്തില്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി മരിച്ച സുനില്‍കുമാര്‍ പറഞ്ഞിരുന്നു. സജി കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് തന്നെ മര്‍ദിച്ച് കൊല്ലാറാക്കിയെന്നാണ് സുനില്‍കുമാര്‍ ബന്ധുവിനോട് പറഞ്ഞത്.
സ്റ്റേഷനില്‍ എത്തിയതിന് ശേഷമാണ് കേസെന്താണെന്ന് പോലും സുനില്‍ കുമാര്‍ അറിഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് ചോദ്യം ചെയ്യുമ്ബോള്‍ പരാതിക്കാരനായ സജി കുമാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ നിന്നെ പണിയെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയിലാക്കുെമന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പന്ത്രണ്ട് മണിക്കൂര്‍ പൊലീസ് മൃഗീയമായി ഇയാളെ ചോദ്യം ചെയ്തു. ഇതിന് ശേഷം വീട്ടിലെത്തിയ ദമ്ബതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























