രാജസ്ഥാനിലെ ഒരു ഹോട്ടലില്‍ ആള്‍ ദൈവം തടവില്‍ പാര്‍പ്പിച്ചിരിരുന്ന 68 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

രാജസ്ഥാനിലെ ഒരു ഹോട്ടലില്‍ നിന്നും ആള്‍ദൈവം തടവിലാക്കിയ പെണ്‍കുട്ടിയെ രക്ഷിച്ചു. അഞ്ചിനും പതിനാറിനുമിടയില്‍ പ്രായമുള്ള 68 പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തി രക്ഷിച്ചത്.
സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിന്റെ ആശ്രമത്തിലെ പെണ്‍കുട്ടികളാണ് ഇവര്‍. ഇവരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു.
നേപ്പാള്‍, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഇവര്‍. കുട്ടികള്‍ക്കൊപ്പം ചില സ്ത്രീകളെയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha























