എസ് ഐയെ, കാണണം; യുവതിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ സംസാരിച്ചാൽ മതിയെന്ന് പറഞ്ഞതോടെ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പൂരപ്പറമ്പാക്കി മുപ്പതുകാരി!! യുവതിയുടെ പരാക്രമത്തിൽ എസ്‌ഐയും പോലീസുകാരും ആശുപത്രിയിൽ

പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ യുവതിയുടെ പരാക്രമം.എസ്.ഐ.ക്കും പോലിസുകാരിക്കും പരിക്ക്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കാസർകോട് ഉദുമ ബാര സ്വദേശിനി അമ്പാപുരം വീട്ടിൽ ദിവ്യ (30)യെയാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാരെ കയ്യേറ്റം ചെയ്ത ദിവ്യ പേപ്പര്‍ വെയിറ്റ് ഉപയോഗിച്ച് അലമാരയുടെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ചെയ്തു. പഴയങ്ങാടി സ്റ്റേഷനിലെ എസ് ഐ ബിനു മോഹന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ലീന, പ്രജീഷ് എന്നിവര്‍ക്ക് യുവതിയുടെ അക്രമത്തില്‍ പരിക്കേറ്റു.
പഴയങ്ങാടി എസ് ഐ ബിനു മോഹന്‍ തളിപ്പറമ്പ് എസ് ഐ ആയിരുന്ന സമയത്ത് ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു വാങ്ങാന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ വിവാഹമോചന കേസുമായിബന്ധപ്പെട്ട് ഇവരുടെ അച്ഛനമ്മമാർക്കുള്ള സമൻസ് തനിക്കുനൽകണം എന്നാവശ്യപ്പെട്ടു ഇവർ തളിപ്പറമ്പ സ്റ്റേഷനിൽ വെച്ചും ബഹളം ഉണ്ടാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് യുവതി പഴയങ്ങാടി സ്റ്റേഷനില്‍ എത്തിയത്. എന്നാൽ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ വനിതാ പോലീസിന്റെ സാനിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍കഴിയൂ എന്ന് എസ് ഐ വ്യക്തമാക്കി.
ഇതോടെ ദിവ്യ വാതില്‍ തള്ളിത്തുറന്ന് എസ് ഐ യുടെ കാബിനില്‍ കയറി. തടയാന്‍ ശ്രമിച്ച വനിതാ പൊലീസ് ഓഫീസറെ തള്ളിമാറ്റി അകത്തു കയറിയ യുവതി പേപ്പര്‍ വെയിറ്റ് വലിച്ചെറിയുകയും എസ് ഐ യെ ആക്രമിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലുകളും തകർത്തു. അക്രമസക്തയായ യുവതിയെ വനിതാ പൊലീസുകാര്‍ മല്‍പ്പിടിത്തതിലൂടെ ആണ് കീഴടക്കിയത്.
പരിക്കേറ്റ എസ് ഐ യും പോലീസുകാരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍,അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്ത യുവതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























