അമിതമായ വികാര പ്രകടനത്തിന് അടിമയായ സിനി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് കുട്ടി കാമുകൻ; ദാമ്പത്യത്തിലുണ്ടായ ഒറ്റപ്പെടൽ മറക്കാൻ ഇരുപത്തഞ്ചുകാരനെ കാമുകനാക്കി: മൂന്ന് ദിവസത്തോളം മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കിടപ്പറ പങ്കിട്ടത് അപകടകരമായ ലൈംഗിക സ്വഭാവത്തിന്റെ ലക്ഷണം! നാട്ടിൽ മടങ്ങാൻ നിന്ന വിഷ്ണുവിനെ വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ തയ്യാറാകാതിരുന്നത് ആക്രമണത്തിന്റെ ആക്കം കൂട്ടി- അധ്യാപികയുടെ മരണത്തിൽ യുവാവിന്റെ പങ്ക് അന്വേഷിക്കും

കൊട്ടിയത്ത് ദുരൂഹസാഹചര്യത്തിൽ അധ്യാപിക തൂങ്ങി മരിച്ച സംഭവത്തിൽ സിനി മാനസിക രോഗിയെന്ന് കാമുകൻ വിഷ്ണു പോലീസിനോട് വെളിപ്പെടുത്തി. എങ്കിലും യുവാവിന്റെ സാന്നിധ്യത്തില്‍ സ്വന്തം വീട്ടില്‍ അധ്യാപിക ജീവനൊടുക്കിയതിനു പിന്നില്‍ ദരൂഹതയുണ്ടെന്നാണ് സൂചനകൾ.
അയത്തില്‍ ഗോപാലശേരി ജി.വി നഗര്‍ ഗുരുലീലയില്‍ സിനി(46) തൂങ്ങിമരിച്ചതില്‍ കാമുകനും ബി.ടെക് ബിരുദധാരിയുമായ മലപ്പുറം പരപ്പനങ്ങാടി കിഴക്കേപടീറ്റതില്‍ വീട്ടില്‍ വിഷ്‌ണുവി(25)നു പങ്കാണ് അന്വേഷിക്കുന്നത്. ഇയാളുടെ ഫോണിലെ സംഭാഷണത്തില്‍നിന്നു നിര്‍ണായകവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോണ്‍ കൂടുതല്‍ പരിശോധനയ്‌ക്കായി സൈബര്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഇയാള്‍ നിരീക്ഷണത്തിലാണ്.
ഫേസ്ബുക്കിലൂടെ വിഷ്ണുവിനെ പരിചയപ്പെട്ട് പ്രണയത്തിലായതോടെയാണ് ദാമ്പത്യത്തിലുണ്ടായ ഒറ്റപ്പെടൽ സിനി മറന്ന് തുടങ്ങിയത്. കുട്ടിക്കാമുകൻ മടങ്ങിപ്പോകാനൊരുങ്ങിയപ്പോഴുണ്ടായ പ്രശ്‌നങ്ങളെതുടര്‍ന്നാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായ യുവാവ് അടുത്തിടെ ബംഗളുരുവില്‍ നിന്നു കോഴിക്കോട്ടേക്ക് ജോലിക്കായി വന്നു. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ സിനിയും മകളും മാത്രമാണു വീട്ടില്‍ താമസിച്ചിരുന്നത്. ഇടയ്‌ക്കിടെ വിഷ്‌ണു കൊല്ലത്തു വന്നിരുന്നു. കാമുകനെ കാണാനായി അധ്യാപിക കോഴിക്കോട്ടേക്കും പോയിരുന്നു. അവിടെ നിന്നു പലയിടത്തേക്കും ഒരുമിച്ചു യാത്ര ചെയ്‌തിരുന്നു. അമിതമായ വികാരപ്രകടനത്തിന് അടിമയായ സിനി മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി വിഷ്‌ണു പോലീസിനോട് വെളിപ്പെടുത്തി.
കോഴിക്കോട് കുതിരവട്ടം മാനസികരോഗാശുപത്രിയിലെ ഡോക്‌ടറെ സമീപിച്ചതായും പറഞ്ഞു. ശനിയാഴ്‌ച തന്നെ കാണാനെത്തിയശേഷം തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോള്‍ തടസം നിന്നതായും തുടര്‍ന്ന് അക്രമാസക്‌തയായി ദേഹത്തു മാന്തിപ്പറിച്ചെന്നും സഹിക്കാന്‍ കഴിയാതെ നിലവിളിച്ചു പുറത്തേക്ക് ഓടിയെന്നുമാണു ഇയാളുടെ മൊഴി. ഇതു കേട്ടെത്തിയ നാട്ടുകാരെ വിവരം അറിയിച്ചു.
ഇതിനിടെയായിരുന്നു സിനി വീട്ടില്‍ കയറി വാതില്‍ അടച്ചത്. പോലീസെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വിഷ്‌ണുവിന്റെ മൊഴി പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൊഴി കണക്കിലെടുത്തു ചികിത്സിച്ചതെന്നു പറയുന്ന ഡോക്‌ടറുമായി പോലീസ് ബന്ധപ്പെടും. സിനിയുടെ ആത്മഹത്യയില്‍ വിഷ്‌ണുവിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്‌ത്രീയമായ തെളിവും ശേഖരിക്കും.
https://www.facebook.com/Malayalivartha























