അഭിമന്യുവിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്; ചതിച്ചു കൊന്നതാണെന്ന് സംശയം

മഹാരാജാസ് കോളേജിൽ അർധരാത്രി എസ്ഡിപിഐയുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിനെ ഉറ്റ ചങ്ങാതിമാരിൽ ആരോ ചതിച്ചതായി സംശയം. രാവിലെ കോളേജിലെത്താൻ തീരുമാനിച്ചിരുന്ന വിദ്യാർത്ഥിയെ അർധരാത്രി ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നത്രേ. ഇക്കാര്യം അഭിമന്യുവിന്റെ പിതാവ് സ്ഥിതികരിച്ചു, ആരാണ് അദ്ദേഹത്തെ വിളിച്ചു വരുത്തിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് പോലീസാണ്.
പോലീസിന് ജില്ലയിലെ ചില എസ്എഫ്ഐ നേതാക്കളെ സംശയമുണ്ട്. ഉറ്റബന്ധമില്ലാത്തവർ വിളിക്കാതെ അഭിമന്യു കോളേജിലെത്തില്ല. അഭിമന്യുവിന് സംഭവ ദിവസം രാത്രി ലഭിച്ച ഫോൺ കോളുകൾ പോലീസ് പരിശോധിച്ച് വരുന്നുണ്ട്. ഫോൺ കോളുകളുടെ വിശദാംശങ്ങൾ ലഭിച്ചാൽ ആരാണ് അഭിമന്യുവിനെ വിളിച്ചു വരുത്തിയതെന്ന് മനസിലാവും.
സ്വന്തം ഗ്രാമത്തിലെ ഡിവൈഎഫ്ഐ പ്രാദേശിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അഭിമന്യു വട്ടവടയിലെത്തിയത്. ഡി വൈ എഫ് ഐ യോഗം കഴിഞ്ഞ് പിറ്റേന്ന് കോളേജിലെത്താനായിരുന്നു പദ്ധതി. എന്നാൽ രാത്രി തന്നെ വരണമെന്ന് ഫോൺ വന്നു. മഹാരാജാസിലെ ഏതോ ഒരു സുഹ്യത്താണ് വിളിച്ചത്.
മഹാരാജാസ് കൊലപാതകം ഒരു യാദ്യചിക സംഭവമല്ല. അഭിമന്യുവിനെ കൊല്ലാൻ നേരത്തെ എസ് ഡി പിഐ പദ്ധതിയിട്ടിരുന്നു. രാത്രി തന്നെ അഭിമന്യു സ്ഥലത്തെത്തണമെന്നത് കൊലപാതകികളെ സംബന്ധിച്ചടത്തോളം അനിവാര്യമായ കാര്യമായിരുന്നു. ഒരു വിഷയമുണ്ടാക്കി കുത്തുകയാണ് ചെയ്തത്.
പോലീസിന് രണ്ട് സംശയങ്ങളാണ് ഉള്ളത്. അതിൽ പ്രധാനം സ്വന്തം സുഹൃത്തുക്കളിൽ നിന്നും ആരെങ്കിലും അഭിമന്യുവിനെ ഒറ്റികൊടുത്തോ എന്നതാണ്. ഒറ്റികൊടുക്കുന്നത് ചിലപ്പോൾ ശത്രുതയുടെ പുറത്തായിരിക്കുകയില്ല. ചിലർക്ക് സമകാലികരായ നേതാക്കളുടെ വളർച്ചയിൽ അസഹ്യത തോന്നാം. അവർ ചിലപ്പോൾ ഒരാൾ ഇല്ലാതാകണമെന്ന് ആഗ്രഹിക്കാം. ഏതായാലും എസ് ഡി പി ഐ ക്കാർ അഭിമന്യുവിനെ വിളിച്ചു വരുത്തുമെന്ന് പോലീസ് കരുതുന്നില്ല. അങ്ങനെ വിളിച്ചാൽ അഭിമന്യു വരികയുമില്ല.
അഭിമന്യുവിന്റെ വീട്ടുകാരുടെ സംശയം അവന്റെ സുഹൃത്തുക്കളെ തന്നെയാണ്. സുഹൃത്തുക്കളിൽ ആരെല്ലാം ചതിച്ചു എന്നാണ് വീട്ടുകാർ അന്വേഷിക്കുന്നത്, അഭിമന്യുവിന്റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചാൽ തന്നെ അവർ തമ്മിൽ എന്ത് സംസാരമാണ് നടന്നതെന്ന് കണ്ടെത്താൻ കഴിയില്ല. ആരെല്ലാം വിളിച്ചു എന്ന് അറിയാൻ കഴിഞ്ഞാലും എന്തിന് വിളിച്ചു എന്ന് അറിയാത്ത കാലത്തോളം കേസ് തെളിയിക്കപ്പെടില്ല. പാർട്ടി ഭരിക്കുന്ന കാലത്ത് പാർട്ടിക്കാർ ഉത്തരവാദിയായാലും ഒരിക്കലും പുറത്തു വരികയില്ല.
https://www.facebook.com/Malayalivartha























