1967ല്‍ കോണ്‍ഗ്രസിന് സംഭവിച്ച തകര്‍ച്ച കെ. കരുണാകരന്‍ അതിജീവിച്ചതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്നതെന്ന് എ.കെ ആന്റണി

കോണ്‍ഗ്രസിനെ നശിപ്പിച്ചെന്ന നേതാക്കന്‍മാരെന്ന ചീത്തപ്പേര് സംസ്ഥാനത്തെ നേതാക്കള്‍ കേള്‍പ്പിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കെ.കരുണാകരന്റെ നൂറാം ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1967ല്‍ കോണ്‍ഗ്രസിന് സംഭവിച്ച തകര്‍ച്ച കെ. കരുണാകരന്‍ അതിജീവിച്ചതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്നത്. അതിനെ അതിജീവിക്കാനുള്ള കരുത്തും ഊര്‍ജ്ജവും ആവശ്യമായ നയങ്ങളും ആവഷ്‌ക്കരിക്കാനും സംഘടനാതലത്തിലും വ്യക്തിപരമായും ആത്മപരിശോധന നടത്തണം തെറ്റ്തിരുത്തണം. അതാണ് കെ. കരുണാകരനോട് ചെയ്യുവുന്ന നന്ദി പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
തമ്മിലടിക്കുന്ന യാദവക്കൂട്ടമായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. കാലഘട്ടത്തിന് അനുസരിച്ച് പാര്‍ട്ടി ഉയരാനും ക്ഷമിക്കാനും പൊറുക്കാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറാകണമെന്നും ആന്റണി ആവശ്യപ്പെട്ടു.1964ല്‍ കെ.എസ്.യു പ്രസിഡന്റ് ആയിരുന്ന കാലത്താണ് കെ.കരുണാകരനെ പരിചയപ്പെടുന്നത്. അന്ന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് ഇന്ന് കിട്ടുന്നത്രയും അംഗീകാരവും അവസരവും ഇല്ലായിരുന്നു.
കെ. കരുണാകരന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാരെ പ്രോത്സാഹിപ്പിച്ചിരുന്നു. തൃശൂരിലെ വീട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ ചായയും കാപ്പിയും പലഹാരങ്ങളും നല്‍കുമായിരുന്നു. 1969 മുതലാണ് കരുണാകരനുമായി നിരന്തര അടുപ്പം പുലര്‍ത്തുന്നത്. അത് കെ.പി.സി.സി ജനറല്‍സെക്രട്ടറിയായ ശേഷമാണെന്നും എ.കെ ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha























