ചങ്ങനാശേരി ദമ്പതികളുടെ ആത്മഹത്യയിൽ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ്;സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്; പോലീസും സിപിഎം നഗര സഭ അംഗവും കുടുങ്ങുമെന്ന് സൂചന

ചങ്ങനാശേരിയില്‍ പൊലീസ് ചോദ്യം ചെയ്യലിനെത്തുടര്‍ന്നു ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവും പോലീസും കുടുങ്ങുമെന്ന് സൂചന. സ്വർണ ഉഷ്ണം ആരോപിച്ച് പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സ്വർണം മോഷ്ടിച്ചുവെന്ന് പോലീസ് മർദിച്ച് എഴുതി വാങ്ങി എന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സിപിഎം നഗര സഭ അംഗമായ സജികുമാറിന്റെ പരാതിയിലാണ് ഇവരെ ചോദ്യം ചെയ്തത്.
എന്നാൽ സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഇടിവോ ചതവോ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്. രേഷ്മയുടെ മൃതദേഹം ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ പരിശോധിക്കുകയുള്ളൂ. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയാണ് വാകത്താനം സിഐയുടെയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കയുള്ളൂ. പുറമേ കണ്ടെത്താന്‍ കഴിയാത്ത രീതിയുലുള്ള മര്‍ദ്ദനം ഏറ്റിട്ടുണ്ടോ എന്നുള്ള വിവരം ഇതിന് ശേഷമേ അറിയാന്‍ കഴിയൂ.
കുറ്റാരോപിതനായ എസ്‌ഐ ഷമീര്‍ഖാനെ കോട്ടയം എസ്‌പി ഓഫീസിലേക്ക് സ്ഥലം മാറ്റി. ഇയാള്‍ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. തിങ്കളാഴ്ചയാണ്് സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും സ്വര്‍ണം കാണുന്നില്ല എന്ന് കാട്ടി ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിയായ സുനിലിനെയും ഭാര്യയെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha























