തീവ്രവാദബന്ധമുള്ള മുഹമ്മദ് എന്നയാളാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്, ഇതിന് നേതൃത്വം നല്‍കിയത് മഹാരാജാസിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ മറ്റൊരു മുഹമ്മദ്

അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. ചുമരെഴുത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ മൊത്തം 15 പ്രതികളാണുള്ളത്. പ്രധാന കൊലപാതകിയെ ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതികള്‍ സംസ്ഥാനത്ത് നിന്ന് രക്ഷപെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികളില്‍ രണ്ട് മുഹമ്മദുമാരുണ്ട്. ഒരാള്‍ പുറത്ത് നിന്നെത്തിയ ആളാണ്. ഇയാളാണ് അഭിമന്യുവിനെ കൊന്നതെന്ന് അറിയുന്നു. കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ മറ്റൊരു മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. പുറത്തു നിന്ന് അക്രമികളെ വിളിച്ചു വരുത്തിയത് ഇയാളാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ആറ് പേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. മൂന്ന് പേര്‍ റിമാന്‍ഡിലാണ്. ഇന്നലെ പിടിയിലായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു. നവാസ്, ജഫ്രി എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ക്ക് കൈവെട്ട് കേസുമായി ബന്ധമുണ്ടോ എന്ന് എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്.
കൈവെട്ട് കേസിലെ പ്രതികളെ ഹാജരാക്കിയപ്പോഴും ശിക്ഷവിധിച്ചപ്പോഴും കോടതി പരിസരത്തുണ്ടായിരുന്നവരുടെ ദൃശ്യങ്ങള്‍ എന്‍.ഐ.എ പരിശോധിച്ചുവരുകയാണ്. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ മുഹമ്മദിന് തീവ്രവാദബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് എന്‍.ഐ.എ അന്വേഷണം നടത്തുന്നത്. എസ്.ഡി.പി.ഐയെ സഹായിക്കുന്ന പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പായ പച്ചവെളിച്ചത്തില്‍ ഉള്ളവരും നിരീക്ഷണത്തിലാണ്. എസ്.ഡി.പി.ഐക്കാര്‍ സേനയില്‍ കടന്ന് കൂടിയതോടെയാണ് എന്‍.ഐ.എ നേരിട്ട് ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























