ക്യാമ്പസ് ഫ്രണ്ടിന്റെ സ്ലീപ്പിംഗ് സെല്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്, ഇക്കാര്യം അടക്കം പരിശോധിക്കുന്നതിനാണ് എന്‍.ഐ.എയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അഭിമന്യൂവിന്റെ കേസില്‍ നേരിട്ട് ഇടപെടുന്നത്

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷിക്കുന്നത്. കേസില്‍ തീവ്രവാദബന്ധം ഉള്ളവരുടെ സാനിധ്യം വ്യക്തമായതോടെയാണ് എന്‍.ഐ.എയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ലോക്‌നാഥ് ബഹ്‌റ നേരിട്ട് ഇടപെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഡി.ജി.പിയുമായി ആലോചിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഡി.ജി.പി കൊച്ചിയില്‍ ക്യാമ്പ് ചെയ്യുകയാണ്. എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ള കേസുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കേസില്‍ ശക്തമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയില്‍ പോകുന്ന അദ്ദേഹം മടങ്ങിയെത്തും മുമ്പ് പ്രതികളെയെല്ലാം പിടികൂടിയിരിക്കുമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്യാമ്പസ് ഫ്രണ്ടിന്റെ സ്ലീപ്പിംഗ് സെല്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ക്യാമ്പസ് ഫ്രണ്ടുകാര്‍ക്ക് കോണ്‍ഗ്രസിലും സി.പി.എമ്മിലും അവരുടെ പോഷകസംഘടനകളിലും വിദ്യാര്‍ത്ഥി-യുവജന സംഘടനകളിലും പ്രവര്‍ത്തിക്കാം. അവിടെ നിന്നുള്ള വിവരങ്ങളും നീക്കങ്ങളും ചോര്‍ത്തുകയും സംഘടനകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
ചില മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഡി.പി.ഐക്ക് പ്രാദേശികമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തോടെ പല പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇവരുമായുള്ള പ്രാദേശിക സംഖ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശവും ശക്തമാണ്. ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇവരുമായി ചങ്ങാത്തം പുലര്‍ത്തുന്നത്. മുവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളില്‍ ഒരാള്‍ ജയിലില്‍ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പൊതുസമൂഹത്തെയും ഞെട്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha























