ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെ കുറിച്ച് ഗിരീഷ് അറിയുന്നത് സഹതടവുകാരില്‍ നിന്ന്; കുളികഴിഞ്ഞെത്തിയ ആലീസിനെ വീട്ടിൽ കയറി ഉപദ്രവിക്കുകയും, ആഭരണങ്ങൾ കവർന്നതിന് ശേഷം ക്രൂര മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തുകയും ചെയ്തു: ആലീസ് വധക്കേസ് പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി

കുണ്ടറ ആലീസ് വധക്കേസിലെ പ്രതിയായ പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ ചെട്ടിയാരുടെ മകൻ ഗിരീഷ് കുമാറിന് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. 2013ലാണ് സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എം.വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസാണ് കൊല്ലപ്പെട്ടത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിന്‍റെ വീട്ടില്‍ 2013 ജ്യൂൺ 13 ന് കവര്‍ച്ചയ്ക്ക് ശേഷം ഇവരെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊല്ലുകയായിരുന്നുമെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
ജയിലില്‍ നിന്ന് ഏതാനും ആഴ്ചകള്‍ മുമ്പ് മാത്രം മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണു ഗിരീഷ് ഈ കൊല നടത്തിയത്.ജയിലില്‍ സഹതടവുകാരില്‍ നിന്നാണു ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെയും കുറിച്ച് ഗിരീഷ് മനസ്സിലാക്കുന്നത്.
ഗിരീഷ് ഇവിടെയെത്തിയപ്പോള്‍ കുളികഴിഞ്ഞെത്തിയ ആലീസിനെ ഉപദ്രവിക്കുകയും ആഭരണവും മറ്റും കവര്‍ന്ന ശേഷം അവരെ മാനഭംഗപ്പെടുത്തുകയുമാണുണ്ടായത്.എന്നാല്‍ ആലീസ് ശബ്ദം വച്ച് ആളുകളെ കൂട്ടുമെന്നായപ്പോൾ ഗിരീഷ് ആലീസിനെ കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് കണ്ണനല്ലൂരിലെത്തി ആഭരണങ്ങള്‍ വില്‍പ്പന നടത്തിയശേഷം പല സ്ഥലങ്ങളിലും കറങ്ങിയ ശേഷം പാരിപ്പള്ളി, പരവൂര്‍ പ്രദേശങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ ഗിരീഷിനെ കണ്ട് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം സംബന്ധിച്ച വിവരം അറിയുന്നത്.
https://www.facebook.com/Malayalivartha























