600 ചാനലുകൾ, ആയിരകണക്കിന് സിനിമകള്‍, ദശലക്ഷകണക്കിന് പാട്ടുകൾ, മറ്റ് വിഭവങ്ങൾ എന്നിവ 4K റസല്യൂഷനിൽ ലഭ്യമാകുന്ന ജിഗാടിവി സെറ്റപ്പ് ബോക്സും വീടുകളിൽ സമ്പൂർണ വൈഫൈയോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഹോം സംവിധാനം ; കിടിലൻ ഓഫറുകളുമായി ജിയോ വീണ്ടും

നാൽപത്തി ഒന്നാമത് പൊതു യോഗത്തിൽ പുതിയ ഓഫറുകളുമായി ഉപഭോക്താക്കളെ വീണ്ടും വിസ്മയിപ്പിച്ച് ജിയോ. 1,100 നഗരങ്ങളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ജിഗാ ഫൈബർ റിലയൻസ് ജിയോ ഔദ്യോഗികമായി അവതരിപ്പിച്ചു. റിലയൻസിന്റെ 41–ാമത് എജിഎം ചടങ്ങിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഫൈബർ അധിഷ്ഠിത ബ്രോഡ് ബാന്‍ഡ് സേവനമായ ജിഗാ ഫൈബർ പരിചയപ്പെടുത്തിയത്.
വീടുകൾ, വ്യാപാരികൾ, ചെറുകിട – മധ്യ വ്യാപാര സ്ഥാപനങ്ങൾ, വൻകിട വ്യാപാര സ്ഥാപാനങ്ങൾ എന്നിവയ്ക്കെല്ലാം ഒരുപോലെ ഏറ്റവും ആധുനികമായ ബ്രോഡ് ബാൻഡ് സംവിധാനം ഇതുവഴി ലഭ്യമാകും.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























