പഠിക്കാത്തതിന്റെ പേരിൽ അധ്യാപികയുടെ ക്രൂര മർദ്ദനം ; ആറുവയസുകാരനെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയിൽ ഒന്നാം ക്ലാസ്സുകാരനു അധ്യാപികയുടെ ക്രൂര മർദ്ദനം. വണ്ടിപ്പെരിയാർ സർക്കാർ ഏൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ഹരീഷിനാണ് മർദ്ദനം ഏറ്റത്. കുട്ടിയെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 'അമ്മ ലക്ഷ്മി, കുട്ടിയെ കുളിപ്പിക്കുന്നതിനിടയിലാണ് അടികൊണ്ട് തടിച്ച പാട് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുട്ടിയോട് തിരക്കിയപ്പോൾ പഠിക്കാത്തതിന് ടീച്ചർ അടിക്കുകയായിരുന്നു എന്ന് കുട്ടി പറഞ്ഞു. ശരീരത്തിൽ അടിയേറ്റത്തിന്റെ ആറോളം പാടുകൾ ഉണ്ട്. ഉടൻ തന്നെ കുട്ടിയുമായി സ്‌കൂളിൽ എത്തി ഇക്കാര്യം അധികൃതരെ അറിയിച്ചു. കുട്ടിയെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടി വികൃതികാണിച്ചപ്പോൾ അടിക്കാൻ തുടങ്ങിയപ്പോൾ പുറം തിരിഞ്ഞതിനാൽ മുതുകിൽ അടികൊള്ളുകയായിരുന്നെന്നും ടീച്ചർ കുട്ടിയോടും മാതാപിതാക്കളോടും ക്ഷമ ചോദിച്ചതായും സ്‌കൂൾ അധികൃതർ പറയുന്നു. അധ്യാപിക ഷീലക്കെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























