എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി, രാജ്യത്തെ മറ്റേത് പൗരനേയും പോലെയാണ് എ.ഡി.ജി.പിയുടെ മകളും അല്ലാതെ മറ്റ് പ്രത്യേകതകളൊന്നുമില്ല

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സിക്തയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകള്‍ രാജ്യത്തെ മറ്റേത് പൗരനേയും പോലെയാണ് എ.ഡി.ജി.പിയുടെ മകളും. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി. ഗവാസ്‌ക്കര്‍ നല്‍കിയ കേസ് റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചില്ല. ഗവാസ്‌ക്കറുടെ ഹര്‍ജി പരിഗണിച്ച സുനില്‍ തോമസിന്റെ ബെഞ്ച് ഈ ഹര്‍ജിയും പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് എ.ഡി.ജി.പിയുടെ മകളുടെ ഹര്‍ജി പരിഗണിച്ചത്. സംഭവത്തില്‍ ഗവാസ്‌ക്കറിന് ഗുരുതര പരിക്കുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്ന് ഗവാസ്‌ക്കറുടെ മകള്‍ വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഗവാസ്‌ക്കറെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ സംഭവസമയത്ത് ആക്രമണം നടന്ന സ്ഥലത്തെ ടവര്‍ ലൊക്കേഷനിലല്ലെന്ന് സ്‌നിക്തയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
കേസില്‍ സ്‌നിക്തയുടെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്. ഗവാസ്‌ക്കര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ മാസം അവസാനം വരെ ഗവാസ്‌ക്കറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇന്നത്തെ കോടതി ഉത്തരവോടെ കേസിന്റെ ഗതി തന്നെ മാറുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha























