വര്‍ക്കലയില്‍ മത്സ്യബന്ധന വള്ളംമറിഞ്ഞു, ഒരാളെ കാണാതായി, റവന്യൂ, പോലീസ് അധികൃതര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഉള്‍ക്കടലില്‍ തെരച്ചില്‍ തുടരുന്നു

കൊല്ലം ജില്ലയില്‍ നിന്നും മല്‍സ്യബന്ധനത്തിനായി വന്ന വള്ളം വര്‍ക്കല താലൂക്കില്‍ ഇടവ വില്ലേജില്‍ കാപ്പില്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടു. ഒരാളെ കാണാതായി. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി കരയിലെത്തി. ഇയാളെ വര്‍ക്കല ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാളിനെ മറ്റ് വള്ളങ്ങളിലെ മല്‍സ്യത്തൊഴികലാളികള്‍ രക്ഷപ്പെടുത്തി. മൂന്നു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നതെന്ന് അറിയുന്നു. റവന്യൂ, പോലീസ് അധികൃതര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഉള്‍ക്കടലില്‍ തെരച്ചില്‍ തുടരുന്നു.

https://www.facebook.com/Malayalivartha























