ആലുവ ജനസേവ ശിശുഭവനിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ആലുവ ജനസേവ ശിശുഭവനിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം .56കുട്ടികളെ ഇനി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 2017 ഏപ്രില്‍ 19ന് ജനസേവാ ശിശുഭവനില്‍ നടത്തിയ പരിശോധനയില്‍ ജെ.ജെ. ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് അമ്ബതോളം കുട്ടികളെ കാണാതായിരുന്നു. സംഭവത്തെകുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ജനസേവ ശിശു ഭവനായില്ല. ഇതേതുടര്‍ന്ന് സ്ഥാപനം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു. പരാതിയെ തുടര്‍ന്ന് ജനസേവ ശിശുഭവനെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha























