അധികാരം മദി ചിത്തനാക്കുമ്പോള്‍ സഖാവ് സഹോദരനാകും ; എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം നിസാരവല്‍ക്കരിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ട യുവജന ക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോമിന് മറുപടിയുമായി സീന ഭാസ്‌കര്‍

എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം നിസാരവല്‍ക്കരിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ട യുവജന ക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോമിന് മറുപടിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയും മുന്‍ എസ്.എഫ്.ഐ നേതാവുമായ സീന ഭാസ്‌കര്‍ രംഗത്ത്.
അധികാരം മനുഷ്യനെ മദിചിത്തനാക്കുമ്പോൾ സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാകുമ്പോളും അത് ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകുമെന്ന് സീന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്ബോള്‍ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും... കാരണം അവര്‍ ചവിട്ടിക്കായറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്... രക്തസാക്ഷികളും സഖാക്കളും " ഉയരുപതാ കെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ " എന്ന് ചങ്കു പൊട്ടി വിളിക്കുമ്ബോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച...
ഉയരും ഞാന്‍.... പടരും ഞാന്‍ നാടാകെ... പക്ഷേ ഈ പടര്‍ച്ച ഒരു അര്‍ബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവര്‍ക്കുണ്ട്... ഇവരെ ഉയര്‍ത്തിയവര്‍ക്ക് തിരിച്ചറിയാനാവും... സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അര്‍ബുദങ്ങളെ ഭേദമാക്കാന്‍ സമയമതിക്രമിച്ചിരിയ്ക്കുന്നു... " Come and see blood on the Street " എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയില്‍ ഇപ്പോള്‍ ഭ്രാന്താണൊ???
ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം...
ചിന്ത ജെറോമിന്റെ വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു ;
സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്.പൊതുവില്‍ കേരളത്തിലെ ക്യാമ്ബസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്.
പ്രിയപ്പെട്ട സഹോദരാ......
ഹൃദയം നീറുന്നു......
https://www.facebook.com/Malayalivartha























