ക്യാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല, ഈ കരിനിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും ഇ.ടി മുഹമ്മദ് ബഷീര്‍

അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്ന പരോക്ഷവിമര്‍ശനവുമായി മുസ്്‌ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. ക്യാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. യു.എ.പി.എ എന്ന കരിനിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗ്. കാമ്പസുകള്‍ ചോരക്കളമാവാതിരിക്കാന്‍ വേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടത്. പ്രതികള്‍ക്കെതിരെ ഗൗരവകരമായ കേസുകള്‍ ചുമത്തി ശക്തമായ നിയമ നടപടിയെടുക്കണമെന്നും അദ്ദേഹം മലപ്പുറത്ത് ആവശ്യപ്പെട്ടു. ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്്‌ലിം ലീഗല്ല. അതിന്റെ ചുമതല അതത് അന്വേഷണ ഏജന്‍സികള്‍ വഹിക്കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായ ഇ.ടി മുഹമ്മദ് ബഷീര്‍് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംഘടനകളെ നിരോധിക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. മുസ്്‌ലിം ലീഗ് എന്നും അക്രമങ്ങളെ എതിര്‍ത്ത പാര്‍ട്ടിയാണ്. അക്രമങ്ങളെ ന്യായീകരിച്ച ചരിത്രം ലീഗിനില്ല. അക്രമിക്കപ്പെട്ടവനൊപ്പം ചേര്‍ന്നു നിന്ന പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗ്. മുസ്്‌ലിം ലീഗില്‍ ഒരു തീവ്ര ശക്തികളും നുഴഞ്ഞു കയിറിയിട്ടില്ല. ശക്തമായ നേതൃത്വത്തിന് കീഴില്‍ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗ്. ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് താല്‍പര്യമില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും ഇ.ടി പറഞ്ഞു. സിപിഎമ്മിന്റെ ആ നിലപാട് തെറ്റാണ്. സംഘടനയെ നിരോധിക്കേണ്ടതാണെങ്കില്‍ നിരോധിക്കണമെന്നും അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇടിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha























