അഭിമന്യൂവിനെ കുത്തിയത് കറുത്ത ഫുള്‍ക്കൈ ഷര്‍ട്ട് ധരിച്ച പൊക്കം കുറഞ്ഞ ആള്‍ ;കൃത്യം നടത്തിയത് 15 അംഗ സംഘം ;14 പേരും പുറത്തുനിന്ന് എത്തിയവരെന്ന് എഫ്ഐ ആർ

അക്രമം നടന്ന ദിവസം അക്രമി സംഘം രണ്ടുതവണ ക്യാമ്പസിലെത്തിയിരുന്നുവെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യം നടത്തിയത് 15 അംഗ സംഘമാണെന്നും അതില്‍ 14 പേരും പുറത്തുനിന്ന് എത്തിയവരാണെന്നും സൂചിപ്പിക്കുന്നുണ്ട്.
മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്‍റെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്. അഭിമന്യൂവിനെ കുത്തിയത് കറുത്ത ഫുള്‍ക്കൈ ഷര്‍ട്ട് ധരിച്ച പൊക്കം കുറഞ്ഞയാള്‍ ആണെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അക്രമം നടന്ന ദിവസം അക്രമി സംഘം രണ്ടുതവണ ക്യാമ്പസിലെത്തിയിരുന്നുവെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യം നടത്തിയത് 15 അംഗ സംഘമാണെന്നും അതില്‍ 14 പേരും പുറത്തുനിന്ന് എത്തിയവരാണെന്നും സൂചിപ്പിക്കുന്നുണ്ട്. തര്‍ക്കം തുടങ്ങിയ സമയത്ത് ആറുപേര്‍ മാത്രമേ ക്യാമ്പസില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് പുറത്തുനിന്നുള്ളവര്‍ എത്തിയത്.
അതേസമയം അഭിമന്യൂ കൊലപാതകക്കേസിന്‍റെ ഭാഗമായി എസ്ഡിപിഐയുടെ പെരുമ്പാവൂര്‍ ഓഫീസില്‍ പൊലീസ് റെയ്ഡ് നടക്കുകയാണ്. എറണാകുളം ജില്ല കേന്ദ്രീകരിച്ച് വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha























