മതാതിക്രമങ്ങള്‍ നടത്തുന്നത് ആര്‍.എസ്.എസ് ആണെങ്കിലുംപോപ്പുലര്‍ ഫ്രണ്ടാണെങ്കിലും ഒരു പോലെയാണ് ;പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന് കെ.ടി ജലീല്‍

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കാമ്ബസുകളില്‍ നിന്ന് മതാന്ധതയുടെയും വര്‍ഗീയതയുടെയും ശക്തികളെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. മതാതിക്രമങ്ങള്‍ നടത്തുന്നത് ആര്‍.എസ്.എസ് ആണെങ്കിലുംപോപ്പുലര്‍ ഫ്രണ്ടാണെങ്കിലും ഒരു പോലെയാണ്. സി.പി.എമ്മില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























