ക്യാന്‍സറിനെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വസത്തില്‍ സോനാലി

ബോളിവുഡ് സുന്ദരി സോനാലി ബെന്ദ്രയ്ക്ക് ക്യാന്‍സറാണെന്ന് താരം തന്നെ വെളിപ്പെടുത്തി. ചില സമയങ്ങളില്‍ ജീവിതത്തില്‍ അവിചാരിതമായ കാര്യങ്ങള്‍ സംഭവിക്കും. ഈയിടെയാണ് ക്യാന്‍സര്‍ എന്ന മഹാരോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ എന്നെ പിടികൂടിയതായി കണ്ടെത്തിയത്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും നന്ദിയെന്നും നടി പറയുന്നു.
രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ഞാന്‍ ചികിത്സയിലാണ്.ക്യാന്‍സറിനെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വസത്തിലാണ് തനെന്നും സോനാലി പറയുന്നു.
1994 ല്‍ ആഗ് എന്ന സിനിമയിലൂടെയാണ് സോനാലി ഹിന്ദി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്ന സോനാലി 2013 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. വണ്‍സ് അപ്പ്ഓണ്‍ എ ടൈം ഇന്‍ മുംബൈ ദോബാര എന്ന സിനിമയിലായിരുന്നു അതിഥി വേഷത്തില്‍ സോനാലി അവസാനമായി അഭിനയിച്ചത്. സിനിമയില്‍ നിന്നും മാറിയതോടെ ടെലിവിഷന്‍ സീരിയലുകളിലും നടി അഭിനയിച്ചിരുന്നു.


https://www.facebook.com/Malayalivartha























