ഭാര്യക്ക് പരപുരുഷ ബന്ധമെന്ന് ഭര്‍ത്താവ് മക്കളുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി; ഭര്‍ത്താവ് ഹര്‍ജി നല്‍കിയത് അറുപതാം വയസില്‍

അറുപത് കഴിഞ്ഞ ഭാര്യയ്ക്ക് പരപുരുഷബന്ധമുള്ളതായി സംശയമുണ്ടെന്ന് ആരോപിച്ച് മക്കളുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വയോധികന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി ഹൈക്കോടതി. തൃശൂര്‍ വലപ്പാട് സ്വദേശിയായ ഏഴുപത്തേഴുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി തള്ളിയത്. കുട്ടികളുടെ കാര്യത്തില്‍ പിതൃത്വവും ജീവനാംശവുമൊക്കെ നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധയ്ക്ക് ഉത്തരവിടുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മക്കള്‍ പ്രായപൂര്‍ത്തിയായവരാണെന്നായിരുന്നു കോടതി നിരീക്ഷണം.
ഇത്തരത്തിലൊരു പ്രശ്‌നം നിലനില്‍ക്കെ മക്കളോട് രക്തസാമ്പിള്‍ നല്‍കാന്‍ ആവശ്യപ്പെടാനാകില്ലെന്നും. പിതൃത്വം തെളിയിക്കാനല്ലെന്നും കോടതി പറഞ്ഞു. ഭാര്യയുടെ പരപുരുഷബന്ധം പുറത്തുകൊണ്ടുവരാനാണ് ഹര്‍ജിക്കാരന്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെടുന്നതെന്നാണ് മക്കള്‍ളുടെ ആവശ്യം. കുട്ടികള്‍ക്ക് ഇത് അപമാനമുണ്ടാക്കുമെന്നുമാണ് കോടതി നിരീക്ഷിച്ചത്.
https://www.facebook.com/Malayalivartha























