സ്പാ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; വിദേശികളടങ്ങുന്ന പെണ്‍ വാണിഭ സംഘം പിടിയിലായത് മിന്നല്‍ പരിശോധനയില്‍

ഗുഡ്ഗാവിലെ നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന 'സ്പാ' കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനല്‍ 15 പേര്‍ അടങ്ങുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. പിടിയിലായവരില്‍ അഞ്ച് വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. പിടിയിലായ വിദേശികളെല്ലാം തായ്‌ലന്‍ഡില്‍ നിന്നുള്ളവരാണ്. മണിപ്പൂരില്‍ നിന്നുള്ള അഞ്ച് സ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ സ്വദേശികള്‍.
പിടിയിലായവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. സ്പാ കേന്ദ്രത്തിന്റെ ഉടമയ്ക്കു നേരെ വ്യഭിചാരക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഇയാളിപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ കെ റാവുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.
https://www.facebook.com/Malayalivartha























