അഭിമന്യു വധക്കേസില്‍ നിര്‍ണായക തെളിവുകള്‍; അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച ഉയരം കുറഞ്ഞ ആള്‍; അക്രമിസംഘം ക്യാമ്പസിലെത്തിയത് രണ്ടുതവണ

കൊച്ചി മഹാരാജാസ് കോളേജില്‍ നടന്ന അഭിമന്യു വധക്കേസില്‍ പോലീസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച ഉയരം കുറഞ്ഞ ആളാണെന്ന് എഫ്‌ഐആറില്‍. അക്രമിസംഘം രണ്ടുതവണ ക്യാമ്പസിലെത്തിയിരുന്നതായും 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ വ്യക്തം.
അക്രമ സംഘത്തില്‍ മുഹമ്മദെന്ന് പേരുള്ള രണ്ട് പേരുള്ളതായും. ഇതിലൊരാളാണ് അഭിമന്യുവിനെ കുത്തിയതെന്നുമാണ് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. രണ്ടുതവണയാണ് അക്രമിസംഘം ക്യാമ്പസ് പരിസരത്തെത്തിയത്. തര്‍ക്കം തുടങ്ങിയ സമയം ആറംഗ സംഘമാണ് ആദ്യമെത്തിയത്. ഇതിന് ശേഷമാണ് മറ്റുള്ളവര്‍ എത്തിയതെന്നും. ഇവര്‍ ക്യാമ്പസിനകത്ത് കയറണമെന്ന് ആവശ്യം ഉന്നയിച്ചതായും പറയുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ പിടികൂടാനുള്ള ശ്രമമാണ് പോലീസിന്റെ ഭാദഗത്തുനിന്നുള്ളത്. എറണാകുളം ജില്ല കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha























