കണ്ണന്താനത്തിന് വഴിതെറ്റി; വഴിയറിയാതെ സഞ്ചരിച്ചത് 10 കിലോമീറ്റര്‍; എത്തിപ്പെട്ടത് മാവോവാദി ഭീഷണിയുള്ള വനമ്പ്രദേശത്ത്

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും വാഹനവും വഴി തെറ്റി സഞ്ചരിച്ചത് 10 കിലോമീറ്ററോളം ദുരമാണ്. കുറുവാ ദ്വീപിലേക്കായിരുന്നു മന്ത്രിക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രി വഴിതെറ്റിയെത്തിയത് മാവോവാദി ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ്. അതേസമയം പോലീസുകാര്‍ തന്നെ വഴിതെറ്റിച്ചതാണെന്നാണ് മന്ത്രിയുടെ വാദം. എന്തായാലും മന്ത്രിയുടെ ഈ വാദം പുതിയ വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.
ബുധനാഴ്ച്ച കല്‍പറ്റയിലെ വയനാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം കുറുവാ ദ്വീപിലേക്ക് പോകവെയാണ് മന്ത്രി കണ്ണന്താനത്തിന് വഴിതെറ്റിയത്. ജില്ലാ ടൂറിസം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രക്കിടെയാണ് വാഹനത്തിന് വഴിതെറ്റിയത്.
പനമരത്തുനിന്നുതന്നെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അകമ്പടിപോയ പോലീസ് വാഹനം ഇതൊന്നും കാര്യമാക്കിയതേയില്ല. കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് അബദ്ധം മനസ്സിലാക്കിയ അകമ്പടി വാഹനം തിരിച്ച് പയ്യമ്പള്ളി പാല്‍വെളിച്ചം വഴി കുറുവാ ദ്വീപിലെത്തിയത്.
https://www.facebook.com/Malayalivartha























